അടുത്ത ലോകകപ്പില്‍ കളിക്കില്ലെന്ന് അര്‍ജന്റീനന്‍ സൂപ്പര്‍ തരം ലയണല്‍ മെസി. 2026ല്‍ യു.എസ്, കാനഡ, മെക്‌സിക്കോ എന്നവിടങ്ങളിലായി നടക്കുന്ന അടുത്ത ലോകകപ്പില്‍ കളിക്കില്ലെന്ന് ചൈനീസ് മാധ്യമമായ ടൈറ്റന്‍ സ്‌പോര്‍ട്‌സിനോടാണ്താരം വെളിപ്പെടുത്തിയത്. ഖത്തറിലേത് തന്റെ അവസാന ലോകകപ്പായിരുന്നുവെന്നും ലോകകിരീടം നേടിയത് തന്റെ കരിയ
റിലെ ആദ്യ ലോകകപ്പ് കിരീടം അര്‍ജന്റീനന്‍ പടയ്‌ക്കൊപ്പം നേടിയിരുന്നു.
‘ഞാന്‍ മുമ്പ് പറഞ്ഞത് പോലെ അടുത്ത ലോകകപ്പില്‍ പങ്കെടുക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ഭാവിയില്‍ എന്ത് സംഭവിമെന്ന് എനിക്കറിയില്ല. പക്ഷേ എന്റെ മനസ്സ് ഞാന്‍ മാറ്റി. ഞാനവിടെ കാണാനായുണ്ടാകും, പക്ഷേ കളിക്കാനുണ്ടാകില്ല’ മെസി പറഞ്ഞു
‘എനിക്ക് കിട്ടാതിരുന്ന ലോകകിരീടം നേടിയതോടെ, ഞാനെന്റെ കരിയറില്‍ സംതൃപ്തനും നന്ദിയുള്ളവനുമാണ്, അതാണ് എനിക്കേറെ പ്രധാനപ്പെട്ടത്. ഞാനെന്റെ അവസാന ലോകകപ്പ് കളിച്ചുകഴിഞ്ഞുവെന്നാണ് കരുതുന്നത്’. മെസി
കൂട്ടിച്ചർത്തു
ജൂണ്‍ 15ന് ആസ്‌ത്രേലിയക്കെതിരെയുള്ള മത്സരത്തിനായി അര്‍ജന്റീനന്‍ ദേശീയ ടീമിനൊപ്പം നിലവില്‍ ബീജിംഗിലാണ് മെസിയുള്ളത്. ഇതിനിടയിലാണ് ചൈനീസ് ചാനലുമായി താരം സംസാരിച്ചത്.
Lionel Messi says that he won't play in the next World Cup in 2026 🥺 pic.twitter.com/VUfzIBfs0J
— ESPN FC (@ESPNFC) June 13, 2023
Comments are closed for this post.