2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചുവരുന്നു? പക്ഷേ, ഷെയർ വേണം

ബാഴ്‌സലോണ ആരാധകർക്ക് സന്തോഷ വാർത്ത. ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരികെ എത്തുന്നുന്നെന്നാണ് പുതിയ വാർത്തകൾ പുറത്തുവരുന്നത്. എന്നാൽ താരം തിരികെ എത്തണമെങ്കിൽ ചില നിബന്ധനകൾ അദ്ദേഹം മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഇത് അംഗീകരിക്കാൻ ക്ലബ് തയ്യാറായാൽ അത് ബാഴ്‌സലോണയ്ക്ക് പുത്തനുർവാകും.

മെസിയെ ബാഴ്‌സയിൽ എത്തിക്കാൻ ഉള്ള പ്രധാന തടസം മെസിക്ക് നൽകേണ്ട വേതനമാണ്. എന്നാൽ വേതനത്തിൽ ഒരു പുതിയ മാർഗനിർദേശം നൽകിയിരിക്കുകയാണ് താരം. ബാഴ്‌സയില്‍ കുറഞ്ഞ വേതനത്തില്‍ സൈന്‍ ചെയ്യാന്‍ മെസി തയ്യാറാണ്. എന്നാൽ താൻ കളിക്കുന്ന മത്സരങ്ങളില്‍ നിന്ന് ക്ലബ്ബിന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് തനിക്ക് നല്‍കണമെന്നാണ് താരം മുന്നോട്ട് വെച്ച നിബന്ധന.

സ്പാനിഷ് ഔട്‌ലെറ്റായ എല്‍ നാഷണല്‍ ആണ് മെസിയുടെ പുതിയ നിർദേശം സംബന്ധിച്ച വാർത്ത റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോർട്ട് പ്രകാരം, നിലവിൽ മെസിയുടെ ക്ലബ്ബായ പി.എസ്.ജിയുമായുള്ള താരത്തിന്റെ കരാര്‍ ജൂണിൽ അവസാനിക്കും. കരാര്‍ പുതുക്കാന്‍ പി.എസ്.ജിക്ക് ഓപ്ഷന്‍ ഉണ്ടെങ്കിലും എഫ്.എഫ്.പിയുടെ പ്രശ്‌നങ്ങള്‍ കാരണം ക്ലബ്ബിന് വേതന ബില്‍ കുറക്കേണ്ടതുണ്ട്. അതിനാല്‍ ജൂണില്‍ താരത്തെ പി.എസ്.ജി റിലീസ് ചെയ്യും.

ഇതോടെ, വരുന്ന സമ്മര്‍ ട്രാന്‍സ്ഫറില്‍ മെസി ബാഴ്‌സലോണയുമായി സൈന്‍ ചെയ്യാന്‍ തയ്യാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബാഴ്സലോണക്ക് പുറമെ ഇന്റര്‍ മിയാമിയാണ് മെസിക്കായി രംഗത്ത് വന്നിട്ടുള്ളത്.

അതേസമയം, മെസിയുടെ ക്ലബ്ബ് ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളും അഭ്യൂഹങ്ങളും പരക്കുന്നുണ്ടെങ്കിലും ഇതിനോടും തന്നെ മെസിയോ അടുത്ത വൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.