2022 May 24 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മെഡിക്കലിന് ഹാജരാകാതെ മെസ്സി; ബാഴ്‌സലോണ വിടുന്ന കാര്യം ശക്തമായി

ബാഴ്‌സലോണ: ലണയല്‍ മെസ്സി ബാഴ്‌സലോണ വിടുമെന്ന കാര്യം ശക്തിപ്പെടുത്തുന്ന നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇന്ന് നടക്കുന്ന പരിശീലന പരിപാടിയുടെ മുന്നോടിയായി നടത്താന്‍ നിശ്ചയിച്ചിരുന്നു മെഡിക്കല്‍ ചെക്കപ്പിന് മെസ്സി പങ്കെടുത്തിട്ടില്ലെന്നാണ് വിവരം. മെഡിക്കലിന് മുന്നോടിയായി ബാഴ്‌സലോണ താരങ്ങള്‍ നടത്തിയിരുന്ന കൊവിഡ് ടെസ്റ്റിലും മെസ്സി പങ്കെടുത്തിട്ടില്ല. റൊണാള്‍ഡ് കൊമാന് കീഴില്‍ ഇന്ന് തുടങ്ങുന്ന ബാഴ്‌സലോണയുടെ പ്രീ സീസണ്‍ പരിശീലന ക്യാംപിലും മെസ്സി പങ്കെടുക്കില്ലെന്നാണ് വിവരം.

കൊമാനോട് മെസ്സിയുമായി സംസാരിക്കാന്‍ ക്ലബ് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ മെസ്സി ഇതിന് മുതിരില്ലെന്നാണ് വിവരം. ഇന്ന് പുതിയ പരിശീലകന്‍ കൊമാന് കീഴില്‍ നടക്കുന്ന പരിശീലനത്തിലും മെസ്സി പങ്കെടുക്കില്ല. ഈ സീസണില്‍ ബാഴ്‌സലോണ ഒഴാവാക്കാന്‍ തീരുമാനിച്ച ലൂയീസ് സുവരാസ്, അര്‍തുറോ വിദാല്‍ എന്നിവരും കഴിഞ്ഞ ദിവസത്തെ മെഡിക്കല്‍ ചെക്കപ്പിനെത്തിയിരുന്നു. ക്ലബ് വിടാനുള്ള എല്ലാ നടപടിക്രമങ്ങളും എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ മെസ്സി തന്റെ വക്കീലിനെ അറിയിച്ചിട്ടുണ്ടെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരുപക്ഷെ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ മെസ്സിയുടെ കൂടുമാറ്റവുമയി ബന്ധപ്പെട്ട് ഏറ്റവും നിര്‍ണായകമായ വിവരങ്ങള്‍ പുറത്ത് വരും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.