പാരിസ്: ഖത്തർ വേൾഡ് കപ്പിൽ മുത്തമിടാൻ കൂടെ നിന്ന സഹതാരങ്ങൾക്ക് സ്നേഹ സമ്മാനവുമായി മെസി. ഓരോ താരങ്ങൾക്കും ഗോൾഡൻ ഐഫോൺ മെസി സമ്മാനിക്കും. ഇതിനായി 36 ഗോൾഡൻ ഐഫോണുകൾ മെസി പാരിസിലെ അപ്പാർട്ട്മെന്റിൽ എത്തിച്ചതായാണു റിപ്പോർട്ട്. 24 കാരറ്റ് ഗോൾഡിൽ നിർമിച്ച ഫോണുകൾക്കായി ഏകദേശം 1.73 കോടി രൂപ ചിലവാകും.
ഓരോ ഐഫോണിലും കളിക്കാരുടെ പേരും അവരുടെ ജഴ്സി നമ്പറും അർജന്റീനയുടെ ലോഗോയും പതിച്ചിട്ടുണ്ട്. ഐഡിസൈൻ ഗോൾഡ് എന്ന സ്ഥാപനമാണു സ്വർണത്തിൽ പൊതിഞ്ഞ ഐഫോണുകൾ മെസിക്കായി നിർമിച്ചത്.
36 വർഷത്തെ അർജന്റീനയുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ലോകകപ്പ് നേടിയ ടീമിലെ കളിക്കാർക്കൊപ്പം സപ്പോർട്ട് സ്റ്റാഫിലുണ്ടായിരുന്നവർക്കും മെസിയുടെ സമ്മാനം ലഭിക്കും. മെസി സഹതാരങ്ങൾക്കായി ഒരുക്കിയിരിക്കുന്ന ഗോൾഡൻ ഐഫോണുകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലായി കഴിഞ്ഞു.
Comments are closed for this post.