2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഏതെങ്കിലും സോഷ്യല്‍ മീഡിയ പോസ്റ്റ് ലൈക്ക് ചെയ്യുന്നത് ഐ.ടി നിയമപ്രകാരം കുറ്റകരമല്ല: ബോംബെ ഹൈക്കോടതി

ഏതെങ്കിലും സോഷ്യല്‍ മീഡിയ പോസ്റ്റ് ലൈക്ക് ചെയ്യുന്നത് ഐ.ടി നിയമപ്രകാരം കുറ്റകരമല്ല: ബോംബെ ഹൈക്കോടതി

ബോംബൈ: സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റ് ലൈക്ക് ചെയ്യുന്നത് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെ സെക്ഷന്‍ 67 പ്രകാരം കുറ്റകരമല്ലെന്ന് ബോംബെ ഹൈക്കോടതി നിരീക്ഷിച്ചു. അതേസമയം, പ്രകോപനപരമായ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയോ റീട്വീറ്റ് ചെയ്യുകയോ ചെയ്യുന്നത് ഈ വ്യവസ്ഥ പ്രകാരം ‘പ്രചരിപ്പിക്കല്‍’ എന്ന നിര്‍വചനത്തില്‍ വരുമെന്നും ഇത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും കോടതി വ്യക്തമാക്കി.

സമൂഹമാധ്യമത്തില്‍ പ്രകോപനപരമായ പോസ്റ്റ് ലൈക്ക് ചെയ്തുവെന്ന സംഭവത്തില്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബര്‍ 18 ന് സമര്‍പ്പിക്കപ്പെട്ട ഹരജി പരിഗണിക്കവെയാണ് കോടതിയുടെ ശ്രദ്ധേയമായ നിരീക്ഷണം.

സമൂഹത്തില്‍ സ്പര്‍ധ ഉണ്ടാക്കുംവിധമുള്ള പോസ്റ്റില്‍ ഹരജിക്കാരന്‍ ലൈക്ക് ചെയ്‌തെന്നാണ് പൊലീസ് ഉന്നയിച്ച വാദം. ഐടി ആക്ട് 67ാം വകുപ്പു പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

   

പ്രകോപനകരമായ ഒരു പോസ്റ്റ് ലൈക്ക് ചെയ്യുന്നത്, അത് പബ്ലിഷ് ചെയ്യുന്നതിനോടും പ്രക്ഷേപണം ചെയ്യുന്നതിനോടും താരതമ്യപ്പെടുത്താനാകില്ലെന്നും കോടതി നിരീക്ഷിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.