തിരുവനന്തപുരം: സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഒളിമ്പ്യൻ മേഴ്സിക്കുട്ടൻ ഉടൻ രാജിവെയ്ക്കും. സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം. കായിക മന്ത്രി വി. അബ്ദുറഹ്മാനുമായുള്ള അഭിപ്രായ ഭിന്നതയുടെ പശ്ചാത്തലത്തിലാണ് സർക്കാർ രാജി ആവശ്യപ്പെട്ടതെന്നാണ് സൂചന.
മേഴ്സിക്കുട്ടനൊപ്പം വൈസ് പ്രസിഡന്റിനോടും ആറ് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളോടും സ്ഥാനമൊഴിയൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
കായിക താരങ്ങൾക്ക് സാമ്പത്തിക സൗകര്യങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് കായിക മന്ത്രി വി. അബ്ദുറഹ്മാനെതിരെ മേഴ്‌സിക്കുട്ടൻ പരസ്യമായി രംഗത്തെത്തിയത് വിവാദമായിരുന്നു. ഇതിനു പുറമെ സർക്കാരിനെതിരെയും കായിക വകുപ്പിനെതിരെയും രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് സർക്കാർ രാജി ആവശ്യപ്പെട്ടതെന്നാണ് വിവരം.
2019ൽ ടി.പി. ദാസന്റെ പിൻഗാമിയായാണ് മേഴ്സിക്കുട്ടൻ സ്പോർട്സ് കൗൺസിലിന്റെ തലപ്പത്തെത്തുന്നത്. സ്‌പോർട്‌സ് കൗൺസിലിന്റെ തലപ്പത്ത് ഏതെങ്കിലും കായികതാരം തന്നെ വേണമെന്ന മുൻ കായികമന്ത്രി ഇ.പി ജയരാജന്റെ നിർദേശപ്രകാരമായിരുന്നു മേഴ്സിക്കുട്ടന്റെ നിയമനം.
Comments are closed for this post.