
ആഢംബര വാഹനങ്ങളുടെ പ്രതീകമായ മെര്‍സിഡീസ് ബെന്‍സ് ബ്രാന്‍ഡ് തങ്ങളുടെ ജനപ്രിയ മോഡലായ ജി ക്ലാസിന്റെ നാല് ലക്ഷം യൂണിറ്റ് നിര്‍മാണം പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ചിരിക്കുകയാണ്.
1979 മുതല്‍ നിര്‍മിക്കുന്ന ജി ക്ലാസിന് കീഴില്‍ ഇപ്പോള്‍ ഇരുപതോളം മോഡലുകളാണ് അണിനിരക്കുന്നത്. 1979 ല്‍ ആദ്യമായി അവതരിപ്പിച്ച മെര്‍സിഡീസ് ജിക്ലാസ് നിലവില്‍ ഓസ്ട്രിയയിലെ ഗ്രാസിലുള്ള കമ്പനിയുടെ ഉത്പാദന കേന്ദ്രത്തിലാണ് നിര്‍മിക്കുന്നത്.
ഇ.ക്യൂ സബ് ബ്രാന്‍ഡിന്റെ ഭാഗമായ ജിക്ലാസിന്റെ ഇലക്ട്രിക് പതിപ്പിലും കമ്പനി നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഓസ്ട്രിയന്‍ നഗരമായ ഗ്രാസില്‍ 1972 ല്‍ അന്നത്തെ ഡൈംലര്ബെന്സ് എജിയും സ്റ്റെയര്ഡൈംലര്പുച്ചും തമ്മിലുള്ള സഹകരണ ഉടമ്പടിയോടെയാണ് വാഹനത്തിന്റെ നിര്‍മാണം ആരംഭിച്ചത്. ശക്തമായ ലാഡര്ടൈപ്പ് ഫ്രെയിമിനെ അടിസ്ഥാനമാക്കിയാണ് മെര്‍സിഡീസ് ബെന്‍സ് ജി ക്ലാസ് നിര്‍മിച്ചിരിക്കുന്നതും. കംപ്ലീറ്റ്ലി ബില്‍റ്റ് അപ്പ് യൂണിറ്റായാണ് വാഹനത്തെ മെര്‍സിഡീസ് രാജ്യത്ത് എത്തിക്കുന്നത്.