കോഴിക്കോട്: കോഴിക്കോട് മേപ്പയ്യൂരില്‍ കോണ്‍ഗ്രസ് ഓഫിസിന് നേരെ ആക്രമണം. ഓഫിസിലെ കസേരയും ജനല്‍ചില്ലുകളും തകര്‍ത്തു. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് ആക്രമണം ഉണ്ടായത്.
ഓഫിസിനുള്ളില്‍ കയറി അക്രമികള്‍ ജനല്‍ചില്ലുകളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്തു. സംഭവത്തില്‍ മേപ്പയ്യൂര്‍ പൊലിസ് കേസെടുത്തു.
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിനു പിന്നാലെ കഴിഞ്ഞ നാലു ദിവസത്തിനിടെ പലയിടത്തും കോണ്‍ഗ്രസ് ഓഫിസുകള്‍ക്കു നേരെ ആക്രമണമുണ്ടായിരുന്നു. സ്ഥലത്ത് പൊലിസ് ക്യാംപ് ചെയ്യുന്നുണ്ട്.
ആക്രമണത്തിന് പിന്നില്‍ ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവര്‍ത്തരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
Comments are closed for this post.