സഊദി: സമസ്ത ഇസ്ലാമിക് സെന്റര്‍ സൗദി നാഷണല്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ മക്ക സെന്‍ട്രല്‍ കമ്മിറ്റിതല ഉല്‍ഘാടനം നടത്തി. അലവി ദാരിമി കുഴിമണ്ണ മക്ക സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ക്ക് മെമ്പര്‍ഷിപ്പ് ഫോം നല്‍കി ഉല്‍ഘാടനം നിര്‍വഹിച്ചു.
മക്ക ചെയര്‍മാന്‍ സയ്യിദ് ഷംസുദ്ദീന്‍ തങ്ങള്‍ അരീക്കോട് അധ്യക്ഷനായി. നാഷണല്‍ സെക്രട്ടറി മുനീര്‍ ഫൈസി മാമ്പുഴ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് സിദ്ദീഖ് തങ്ങള്‍ പാണക്കാട് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.
വിഖായ നാഷണല്‍ ചെയര്‍മാന്‍ ഫരീദ് ഐകരപടി , അബ്ബാസ് ഫൈസി കാളമ്പാടി , ബഷീര്‍ സാഹിബ് തുടങ്ങിയവര്‍ സംബന്ധിച്ചു. വര്‍കിംഗ് സെക്രട്ടറി മുസ്തഫ മലയില്‍ സ്വാഗതവും സെക്രട്ടറി സക്കീര്‍ കോഴിച്ചെന നന്ദിയും പറഞ്ഞു. സമസ്തയുടെ പതിമൂന്നാമത് പോഷക സംഘടനയായ SIC (സമസ്ത ഇസ്ലാമിക് സെന്റര്‍) യില്‍ മെമ്പര്‍ഷിപ്പ് എടുക്കാന്‍ സെന്‍ട്രല്‍ , ഏരിയ കമ്മിറ്റികളുമായി ബന്ധപെടുക.
സമസ്ത പ്രവാസി സംഘ മദീനാ തല മെമ്പര്‍ഷിപ്പ് ക്യാമ്പയ്ന്‍ ഉദ്ഘാടനം
സഊദി: നൂറ്റാണ്ട് പിന്നിടുന്ന സമസ്തയുടെ പ്രവാസി സംഘത്തിന്റെ മദീനാ തല മെമ്പര്‍ഷിപ്പ് ക്യാമ്പയ്ന്‍ ഡോ. നുറുദ്ധീന്‍ തളങ്കര, ഹാരിസ് എഞ്ചിനിയര്‍ എന്നിവരെ ചേര്‍ത്തി ജി.സി.സി വൈസ് പ്രസിഡണ്ട് സയ്തു ഹാജി മുന്നിയൂര്‍ ഉല്‍ഘാടനം നിര്‍വഹിച്ചു. സ്വയം പ്രര്യാപ്തമായത് കൊണ്ട് സ്വന്തത്തിന് മാത്രമേ ഉപകാരമുള്ളൂ. തന്റെ കഴിവും പ്രാപ്തിയും സംഘത്തിലൂടെ ഉപയോഗപ്പെടുത്തിയാല്‍ അത് ഉമ്മത്തിന് ഗുണം ചെയ്യുമെന്ന് സയ്തുഹാജി പറഞ്ഞു.
വര്‍ഷങ്ങളോളം മദീനയില്‍ സേവനം ചെയ്തിട്ട് ഒരു സംഘത്തിലും അംഗമായിട്ടില്ല. എന്റെ പിതാവ് മാലിക് ദീനാറുമായി ബന്ധപ്പെട്ട് ആദ്യകാലങ്ങളില്‍ സമസ്തയുടെ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലുണ്ടായിരുന്നത് കൊണ്ട് തീരുമാനിച്ചതാണെന്ന് ഡോ. നൂറുദ്ധീന്‍ പറഞ്ഞു . റാശിദ് ദാരിമി അധ്യക്ഷനായി. യുസുഫ് അലനെല്ലൂര്‍ . അഷ്‌റഫ് തില്ലങ്കേരി ആശംസ നടത്തി. ശിഹാബ് സ്വാലാഹി .സ്വാഗതവും അസ് ലം പുല്ലാളൂര്‍ നന്ദിയും രേഖപ്പെടുത്തി.
Comments are closed for this post.