2021 January 17 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വൈറ്റ് ഹൗസിലെ അവസാന ക്രിസ്തുമസ്; ഒരുക്കങ്ങള്‍ പങ്കുവെച്ച് മെലാനിയ ട്രംപ്

വാഷിങ്ടണ്‍: തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വൈറ്റ്ഹൗസിലെ ജീവിതം അവസാനിപ്പിച്ച് പടിയിറങ്ങാന്‍ ഒരുങ്ങുകയാണ് ട്രംപും ഭാര്യ മെലാനിയ ട്രംപും. അതിനാല്‍ തന്നെ വൈറ്റ് ഹൗസിലെ അവസാന ക്രിസ്മസ് അതിസുന്ദരമാക്കാനുള്ള ഒരുക്കത്തിലാണ് മെലാനിയ. ക്രിസ്മസ് ട്രീകളാല്‍ അലങ്കരിച്ച വൈറ്റ് ഹൗസിന്റെ ദൃശ്യങ്ങള്‍ മെലാനിയ പങ്കുവെച്ചിട്ടുണ്ട്.

‘ഈ വര്‍ഷത്തിലെ പ്രത്യേക സമയത്ത് ‘അമേരിക്ക ദി ബ്യൂട്ടിഫുള്‍’ പങ്കിടുന്നതിലും ഞങ്ങളുടെ മഹത്തായ രാഷ്ട്രത്തിന്റെ മഹിമയ്ക്ക് ആദരം അര്‍പ്പിക്കുന്നതിലും ഞാന്‍ വളരെ സന്തുഷ്ടയാണ്’- ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് മെലാനിയ കുറിച്ചു.

 

ക്രിസ്മസ് കാലത്ത് വൈറ്റ് ഹൗസ് അണിയിച്ചൊരുക്കാനുള്ള ട്രീ വെസ്റ്റ് വിര്‍ജീനിയയില്‍ നിന്നാണ് എത്തിച്ചത്. ഇതോടെ വൈറ്റ് ഹൗസില്‍ ക്രിസ്മസ് ആഘോഷത്തിന് തുടക്കമാകുകയും ചെയ്തു. പ്രസിഡന്റിന്റെ ഭാര്യ എന്ന നിലയില്‍ മെലാനിയയാണ് ട്രീ സ്വീകരിച്ചത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.