2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പ്രത്യേക പദവി റദ്ദാക്കിയതിന്റെ നാലാം വാര്‍ഷികം; മെഹബൂഹ മുഫ്തിയും മുതിര്‍ന്ന നേതാക്കളും വീട്ടുതടങ്കലില്‍

പ്രത്യേക പദവി റദ്ദാക്കിയതിന്റെ നാലാം വാര്‍ഷികം; മെഹബൂഹ മുഫ്തിയും മുതിര്‍ന്ന നേതാക്കളും വീട്ടുതടങ്കലില്‍

ശ്രീനഗര്‍: ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തി വീട്ടുതടങ്കലില്‍. മുതിര്‍ന്ന പി.ഡി.പി. നേതാക്കള്‍ക്കൊപ്പം തന്നെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്ന് അവര്‍ ട്വീറ്റ് ചെയ്തു. ജമ്മു കശ്മിരിന്റെ സവിശേഷ പദവി എടുത്ത കളഞ്ഞുള്ള ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ നാലാം വാര്‍ഷികമാണ് ഇന്ന്. ഇതോടനുബന്ധിച്ച് ജമ്മു കശ്മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി സെമിനാര്‍ നടത്താന്‍ അനുമതി തേടിയിരുന്നെങ്കിലും ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് നേതാക്കള്‍ വീട്ടുതടങ്കലിലാണെന്ന വാര്‍ത്ത പുറത്തുവരുന്നത്.

അടഞ്ഞുകിടക്കുന്ന ഗേറ്റിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് വീട്ടുതടങ്കല്‍ വിവരം അവര്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജമ്മു കശ്മിരില്‍ സ്ഥിതി സാധാരണനിലയിലായെന്ന് സുപ്രിംകോടതിയിലുള്‍പ്പെടെ വാദിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ പൊള്ളത്തരമാണ് തനിക്കെതിരായ നടപടിയിലൂടെ വ്യക്തമാകുന്നതെന്നും മുഫ്തി പോസ്റ്റില്‍ പറയുന്നു.

mehbooba-mufti-house-arrest-article-370-abrogation-anniversary-pdp-leaders


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.