ശ്രീനഗര്‍: കശ്മീരില്‍ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി വിളിച്ച സര്‍വ്വകക്ഷി യോഗം ഇന്ന് നടക്കും. 15 ദിവസമായി തുടരുന്ന സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചിരിക്കുന്നത്.
ഇന്നലെ പാര്‍ലമെന്റില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത പല കക്ഷികളും വിഷയം കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിച്ചിരുന്നു.കൂടാതെ നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന ആവശ്യമുന്നയിച്ചിരുന്നു. പി.ഡി.പി, കോണ്‍ഗ്രസ, ഇടതു പാര്‍ട്ടികള്‍ എന്നിവയെ പ്രതിനിധീകരിക്കുന്നവര്‍ യോഗത്തില്‍ പങ്കെടുക്കും.
അതേസമയം ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഇന്ന് ലോക്‌സഭയില്‍ കശ്മീര്‍ പ്രശ്‌നം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം പറയും.
ഇന്നലെ പ്രതിഷേധത്തിനിടെ പരുക്കേറ്റ ഒരാള്‍ മരിച്ചതോടെ കശ്മീരില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം 46 ആയി. കര്‍ഫ്യുവും നിരോധനാജ്ഞയും തുടരുകയാണ്.
Comments are closed for this post.