
പൈന്‍ മരങ്ങള്‍ മേലാപ്പുചാര്‍ത്തിയ കുന്നുകള്‍, സ്ഫടിക സമാനമായ തെളിഞ്ഞ നദികള്‍, പച്ചപ്പ് നിറഞ്ഞ പുല്‍മേടുകള്‍, മനോഹരമായ വെള്ളച്ചാട്ടങ്ങള്‍, തടാകങ്ങള്‍, ഗാംഭീര്യമുള്ള വനങ്ങള്‍ എന്നിവയാല്‍ നിറഞ്ഞുനില്ക്കുന്ന മേഘാലയ പ്രകൃതിസ്നേഹികളുടെ പറുദീസയാണ്.
സംസ്ഥാനത്തിന്റെ പ്രകൃതി ഭംഗി പ്രകടമാക്കുന്ന ചിത്രങ്ങളും വിഡിയോകളും മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പതിവായി പങ്കിടാറുണ്ട്. മുന്‍ ലോക്സഭാ സ്പീക്കറും മേഘാലയ മുഖ്യമന്ത്രിയുമായ പി.എ സാങ്മയുടെ മകനാണ് കോണ്‍റാഡ് സാംഗ്മ.
View this post on Instagram
ഇത്തവണ, ജയന്തിയാ ഹില്‍സിന് മുകളിലൂടെ പറക്കുന്നതിനിടെ പകര്‍ത്തിയ മനോഹരമായ ഒരു വെള്ളച്ചാട്ടത്തിന്റെ അവിശ്വസനീയമായ വിഡിയോ അദ്ദേഹം പങ്കുവെച്ചു. ഇത് ഏത് വെള്ളച്ചാട്ടമാണെന്ന് ഊഹിക്കാമോ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളില്‍ പച്ചപ്പാര്‍ന്ന കുന്നുകള്‍ക്കിടയിലൂടെ ഒഴുകുന്ന ഗംഭീരമായ വെള്ളച്ചാട്ടത്തിന്റെ ആകാശക്കാഴ്ചയാണുള്ളത്. ഭൂരിഭാഗം ഉപയോക്താക്കള്‍ക്കും സ്ഥലം കണ്ടെത്താനായില്ലെങ്കിലും, വെള്ളച്ചാട്ടത്തിന്റെ പേര് ഊഹിക്കാന്‍ കുറച്ച് പേര്‍ക്ക് കഴിഞ്ഞു. ശരിയുത്തരം നല്‍കിയവരെ മുഖ്യമന്ത്രി അഭിന്ദിച്ചു. വെസ്റ്റ് ജയന്തിയാ ഹില്‍സ് ജില്ലയിലെ രണ്ട് ഘട്ടങ്ങളുള്ള വെള്ളച്ചാട്ടമായ ഫെ ഫെ ഫാള്‍സ് ആണിത്. വിഡിയോ ഇന്റര്‍നെറ്റ് ഉപയോക്താക്കളെ വിസ്മയിപ്പിച്ചു. പലരും മനോഹരമായ സംസ്ഥാനം സന്ദര്‍ശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു.
Comments are closed for this post.