2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഏക സിവിൽ കോഡ് ഇന്ത്യയെന്ന ആശയത്തിന് തന്നെ വിരുദ്ധം; ബി.ജെ.പിക്ക് തിരിച്ചടിയുമായി എൻ.ഡി.എ സഖ്യകക്ഷി

ഏക സിവിൽ കോഡ് ഇന്ത്യയെന്ന ആശയത്തിന് തന്നെ വിരുദ്ധം; ബി.ജെ.പിക്ക് തിരിച്ചടിയുമായി എൻ.ഡി.എ സഖ്യകക്ഷി

ന്യൂഡൽഹി: ഏക സിവിൽ കോഡ് നടപ്പാക്കാൻ ബി.ജെ.പി നീക്കം ശക്തമാക്കുന്നതിനിടെ പ്രതിഷേധവുമായി എൻ.ഡി.എ സഖ്യകക്ഷികൾ. ബി.ജെ.പിയുടെ നടപടിയെ എതിർത്ത് നാഷണൽ പീപ്പിൾസ് പാർട്ടിയും (എൻ.പി.പി) രം​ഗത്തെത്തി. ഏക സിവിൽ കോഡ് ഇന്ത്യയെന്ന ആശയത്തിന് തന്നെ വിരുദ്ധമെന്ന് പാർട്ടി അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കോൺറഡ് സാംഗ്മ പറഞ്ഞു.

മേഘാലയയിലെ ഭരണകക്ഷിയും മണിപ്പൂരിൽ ബി.ജെ.പിയുടെ സഖ്യകക്ഷിയുമാണ് എൻ.പി.പി. നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ സവിശേഷതയെന്നും വൈവിധ്യമാർന്ന ഇന്ത്യ എന്ന ആശയത്തിന് വിരുദ്ധമാണ് ഏക സിവിൽകോഡെന്നും സാംഗ്മ വ്യക്തമാക്കി.

“ഇന്ത്യയുടെ യഥാർത്ഥ ആശയത്തിന് വിരുദ്ധമാണ് ഏക സിവിൽ കോഡ്. ഇന്ത്യ വൈവിധ്യമാർന്ന രാഷ്ട്രമാണ്, വൈവിധ്യമാണ് നമ്മുടെ ശക്തി. വൈവിധ്യമാണ് നമ്മുടെ ശക്തിയും സ്വത്വവുമെന്ന യഥാർഥ ആശയവുമായി പൊരുത്തപ്പെടാത്തതാണ് ഏകീകൃത സിവിൽ കോഡ്” – സാംഗ്മ പറയുന്നു

ഏക സിവിൽ കോഡിൽ ഭീഷണിയുമായി നാഗാലാൻഡിലെ സംഘടനയും രംഗത്ത് വന്നിട്ടുണ്ട്. സിവിൽ കോഡ് നടപ്പാക്കിയാൽ എം.എൽ.എ മാരുടെ വീടുകൾക്കും, ഓഫീസുകൾക്കും തീയിടുമെന്ന് നാഗാലാൻഡ് പബ്ലിക് റൈറ്റ്സ് അഡ്വക്കസി ഗ്രൂപ്പ് വ്യക്തമാക്കി. തനതായ സംസ്കാരവും രീതികളുമായി ജീവിക്കുന്നവരാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുള്ള ജനങ്ങൾ. ഏക സിവിൽ കോഡ് ഇവർക്കും തിരിച്ചടിയാകും.

പ്രതിപക്ഷ പാര്‍ട്ടികളുടെയും സഖ്യകക്ഷികളുടെയും കടുത്ത എതിര്‍പ്പിനിടെ ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കവുമായി മുന്നോട്ട് പോവുകയാണ് കേന്ദ്ര സര്‍ക്കാര്‍. വർഷകാല സമ്മേളനത്തിൽ തന്നെ ബില്ല് കൊണ്ടുവരാനാണ് നീക്കം. ബില്ലിൻ്റെ തയ്യാറെടുപ്പിനായി പാർലമെന്‍ററി നിയമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചേരും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.