2024 March 01 Friday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

യുവാവിന്റെ തല അടിച്ചുപൊട്ടിച്ചു; ‘മീശ വിനീത്’ വീണ്ടും അറസ്റ്റില്‍

യുവാവിന്റെ തല അടിച്ചുപൊട്ടിച്ചു; ‘മീശ വിനീത്’ വീണ്ടും അറസ്റ്റില്‍

തിരുവനന്തപുരം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇന്‍സ്റ്റഗ്രാം റീല്‍സ് താരം മീശ വിനീത് എന്ന കിളിമാനൂര്‍ വെള്ളല്ലൂര്‍ സ്വദേശി വിനീത് വീണ്ടും അറസ്റ്റില്‍. മടവൂര്‍ കുറിച്ചിയില്‍ സ്വദേശിയായ സമീര്‍ ഖാന്‍ എന്ന യുവാവിന്റെ തല അടിച്ചുപൊട്ടിച്ച കേസിലാണ് മീശ വിനീതും സംഘവും അറസ്റ്റിലായത്. കേസില്‍ മൂന്നാം പ്രതിയാണ് വിനീത്.

ഇക്കഴിഞ്ഞ പതിനാറാം തിയ്യതി പോങ്ങനാട് കുറിച്ചിയില്‍ ഇട റോഡില്‍ വച്ചായിരുന്നു സംഭവം. വിനീത് ഉള്‍പ്പെടെ നാലു പേര്‍ രണ്ടു ബൈക്കുകളിലായി മടവൂരിലെത്തി യുവാവിനെ ആക്രമിച്ചു പരുക്കേല്‍പ്പിച്ചെന്നാണ് പരാതി. മറ്റു മൂന്നു പ്രതികളെ പിടികൂടാനായിട്ടില്ല.

ആഴ്ചകള്‍ക്കു മുന്‍പ് കിളിമാനൂര്‍ പൊലീസ് മറ്റൊരു കേസില്‍ വിനീതിനെ അറസ്റ്റ് ചെയ്തിരുന്നു. സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം തിരികെ നല്‍കാമെന്നു പറഞ്ഞ് യുവതിയെ വീട്ടില്‍ വിളിച്ചു വരുത്തി ദേഹോപദ്രവം ഏല്‍പ്പിച്ചെന്നായിരുന്നു കേസ്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ തിരുവനന്തപുരം സ്വദേശിനിയായ യുവതിയില്‍നിന്നു പണയം വയ്ക്കുന്നതിനായി 6 പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഒരു മാസം മുമ്പ് വിനീത് കൈക്കലാക്കിയിരുന്നുവെന്നും, കാലാവധി കഴിഞ്ഞതോടെ സ്വര്‍ണാഭരണങ്ങള്‍ തിരികെ നല്‍കണമെന്ന് യുവതി വിനീതിനോട് ആവശ്യപ്പെട്ടു. സ്വര്‍ണം തിരികെ നല്‍കാമെന്നു പറഞ്ഞ് വിനീത് യുവതിയെ വീട്ടിലേക്കു ക്ഷണിച്ചുവരുത്തി ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നുവെന്നാണ് കേസ്. കിളിമാനൂര്‍ പൊലീസ് ആയിരുന്നു കേസെടുത്തത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.