2021 April 16 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കളിക്കിടെ വയറ്റിൽ കത്തി തുളച്ചു കയറി; സാഹസികമായി 9 വയസുകാരനെ ഡോക്ടർ സംഘം രക്ഷപ്പെടുത്തി

അബ്‌ദുസ്സലാം കൂടരഞ്ഞി

    മക്ക: മാതാപിതാക്കളുടെ ശ്രദ്ധ വെട്ടിച്ച് കളക്കുന്നതിനിടെ ഒമ്പത് വയസുകാരന്റെ വയറ്റിൽ കത്തി തുളച്ചു കയറി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചതിനെ തുടർന്ന് അതി സങ്കീർണ്ണമായ നീക്കത്തിലൂടെ ഡോക്ടർ സംഘം കത്തി പുറത്തെടുത്ത് കുട്ടിയെ രക്ഷിച്ചു. മക്കയിലാണ് സംഭവം. കത്തി പൂർണ്ണമായും വയറ്റിൽ കയറിയ നിലയിലാണ് മക്ക ഹിറ ജനറൽ ആശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിച്ചത്.

   കത്തി അടിവയറ്റിലെ മുകളിലേക്ക് തുളച്ചു കയറുകയും ആഴത്തിലുള്ള മുറിവുണ്ടാക്കുകയും ചെയ്തിരുന്നു. ആശുപത്രിയിൽ എത്തിച്ച ഉടൻ തന്നെ വേണ്ട നടപടികൾ കൈകൊള്ളുകയും എക്സ്റെയിൽ കത്തിയുടെ സ്ഥാനം കൃത്യമായി കണ്ടെത്തിയതിന് ശേഷം സർജറി നടത്തുകയുമായിരുന്നു. മൂർച്ചയുള്ള കത്തിയുടെ കിടപ്പ് കൂടുതൽ ആശങ്ക ജനകമായിരുന്നു. തുടർന്ന് പ്രത്യേക സംഘം രണ്ട് മണിക്കൂർ നേരത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് കത്തി പുറത്തെടുത്തത്. കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടെന്നും നിരീക്ഷണത്തിലാണെന്നും മെഡിക്കൽ ബുള്ളറ്റിൻ അറിയിച്ചു. 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.