കോഴിക്കോട്: മെഡിക്കല്‍ കോളജിലെ ഐസിയു പീഡനക്കേസില്‍ പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ കോളേജ് പൊലീസ് മൊഴിയെടുത്തത്.
കേസ് അട്ടിമറിക്കാന്‍ നടന്ന ശ്രമങ്ങളെകുറിച്ച് പൊലിസിന് മൊഴി നല്‍കി. കേസ് അട്ടിമറിക്കുകയാണെന്നും നീതി നിഷേധിക്കുകയുമാണെന്നുമാണ് യുവതി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിനെ തുടര്‍ന്നാണ് ഇവരുടെ പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ പൊലിസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയത്.
പീഡനം നടത്തിയ ആള്‍ക്കെതിരെയും സ്വാധീനിക്കാന്‍ ശ്രമിച്ച മെഡിക്കല്‍ കോളിജിലെ അഞ്ച് ജീവനക്കാര്‍ക്കെതിരെയും യുവതി മൊഴി നല്‍കി. പരാതിയെകുറിച്ച് അന്വേഷിച്ച ഗൈനക്കോളജിസ്റ്റ് ഡോ. കെ വി പ്രീതി തന്റെ മൊഴി രേഖപ്പെടുത്തിയില്ലെന്ന കാര്യവും യുവതി പൊലിസിനോട് പറഞ്ഞു. പരാതി നല്‍കാന്‍ പോയപ്പോള്‍ സിറ്റി പൊലിസ് കമ്മീഷണര്‍ അധിക്ഷേപിച്ചുവെന്നും ഇവര്‍ പറയുന്നു. വീണ്ടും മൊഴി രേഖപെടുത്തിയതില്‍ പ്രതീക്ഷയുണ്ടെന്നും യുവതി പറഞ്ഞു.
Comments are closed for this post.