തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വീണ്ടും അപ്രതീക്ഷിത സന്ദര്‍ശനത്തില്‍ ഫാര്‍മസിയില്‍ മരുന്ന് ലഭ്യമല്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഫാര്‍മസി ഡിപ്പോ മാനേജര്‍ക്ക് സസ്‌പെന്‍ഷന്‍.
അത്യാവശ്യ മരുന്നുകള്‍ കൃത്യമായി സ്‌റ്റോക്ക് ചെയ്യാന്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കെഎംഎസ്‌സിഎല്‍നോട് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.
തുടര്‍ന്നാണ് അടിയന്തരമായി ഡിപ്പോ മാനേജറെ സസ്‌പെന്‍ഡ് ചെയ്തത്. മറ്റ് മെഡിക്കല്‍ കോളജുകളിലും ജനറല്‍ ആശുപത്രികളിലും പ്രവര്‍ത്തിക്കുന്ന കാരുണ്യ ഫാര്‍മസികളില്‍ മരുന്ന് ലഭ്യത ഉറപ്പാക്കണമെന്ന് മന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments are closed for this post.