2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പുടിന് ഹൃദയാഘാതം സംഭവിച്ചെന്ന് മാധ്യമ വാര്‍ത്തകള്‍; നിഷേധിച്ച് റഷ്യ

പുടിന് ഹൃദയാഘാതം സംഭവിച്ചെന്ന് മാധ്യമ വാര്‍ത്തകള്‍; നിഷേധിച്ച് റഷ്യ

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന് ഹൃദയാഘാതമുണ്ടായതായി പ്രചാരണം. റഷ്യന്‍ സൈന്യത്തിലെ ഒരു മുന്‍ ലഫ്റ്റനന്റ് ജനറലിന്റെ നേതൃത്വത്തിലുള്ള ടെലഗ്രാം ചാനലിലാണ് പുടിന് ഹൃദയാഘാതമുണ്ടായതായി ആദ്യം വാര്‍ത്ത വന്നത്. അതേസമയം വാര്‍ത്ത വ്യാജമാണെന്നും പുടിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും അദ്ദേഹം ആരോഗ്യവാനാണെന്നും ക്രെംലിന്‍ പ്രതികരിച്ചു. എന്നാല്‍ പിന്നാലെ മാധ്യമങ്ങള്‍ എല്ലാവരും ഇതേ വാര്‍ത്ത നല്‍കുകയും ചെയ്തു. ഈ മാസം 7ന് 71 വയസു തികഞ്ഞ് പുടിന്‍ എല്ലാ മീറ്റിങുകളിലും പൊതുപരിപാടികളിലും സജീവമായി തന്നെ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച പുടിന്‍ ചൈന സന്ദര്‍ശനം നടത്തിയിരുന്നു.

‘വസതിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രസിഡന്റിന്റെ കിടപ്പുമുറിയില്‍ നിന്ന് ശബ്ദംകേട്ട് ഓടിയെത്തുകയായിരുന്നു. പുടിന്‍ കട്ടിലിനരികില്‍ തറയില്‍ കിടക്കുകയും ഭക്ഷണപാനീയങ്ങള്‍ മേശയും മറിഞ്ഞുകിടക്കുന്നതായും കണ്ടു, ‘ടെലിഗ്രാം ചാനല്‍ പറഞ്ഞു. ‘തറയില്‍ കിടക്കുമ്പോള്‍ പുടിന്‍ കണ്ണുകള്‍ തള്ളിയ നിലയിലായിരുന്നു,’ റിപ്പോര്‍ട്ടില്‍ പറയുന്നു.

   

വിദഗ്ദ ചികിത്സയിലൂടെ ഡോക്ടര്‍മാര്‍ പുടിന്റെ ജീവന്‍ രക്ഷിക്കുകയായിരുന്നുവെന്നും ടെലിഗ്രാം ചാനലില്‍ പറയുന്നു. എന്നാല്‍ ഔദ്യോഗികമായോ സ്വതന്ത്രമായോ സംഭവം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇക്കാര്യത്തില്‍ വസ്തുതയുണ്ടെന്നാണ് പുടിനുമായി അടുപ്പമുള്ളവര്‍ നല്‍കുന്ന സൂചന.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.