2021ല്‍ ചുവന്ന ഗ്രഹത്തിന് ചുറ്റുമുള്ള ഭ്രമണ പഥത്തിലേക്ക് പോയ രാജ്യത്തിന്റെ ചൊവ്വാ ദൗത്യമായ ‘ഹോപ് പ്രോബി’നെക്കാള്‍ 10 മടങ്ങ് കൂടുതല്‍ ദൂരം പേടകം സഞ്ചരിക്കും.
ദുബായ്: യുഎഇ ബഹിരാകാശ പേടകം ഏഴ് വര്‍ഷത്തേക്ക് ഏഴ് ബില്യണ്‍ കിലോമീറ്റര്‍ സഞ്ചരിക്കുന്ന സ്വപ്ന പദ്ധതി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തിങ്കളാഴ്ച പ്രഖ്യാപിച്ചു. ശൈഖ് മുഹമ്മദിന്റെ പേരിലുള്ള എംബിആര്‍ എക്‌സ്പ്‌ളോറര്‍ 2034ല്‍ ഒരു ഛിന്ന ഗ്രഹത്തി(ആസ്റ്ററോയിഡ്)ല്‍ ഇറങ്ങും.
ചൊവ്വയ്ക്കും വ്യാഴത്തിനുമിടയ്ക്കുള്ള ഛിന്ന ഗ്രഹ വലയം പര്യവേക്ഷണം ചെയ്യാനുള്ള യുഎഇ ദൗത്യം 13 വര്‍ഷം നീണ്ടുനില്‍ക്കുമെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ പറഞ്ഞു. ആറു വര്‍ഷം ഇതിന്റെ വികസനവുമായി ബന്ധപ്പെട്ടും ഏഴു വര്‍ഷം യാത്രയ്ക്കുമായാണ് വേണ്ടിവരികയെന്നും അദ്ദേഹം വിശദീകരിച്ചു.
ഛിന്ന ഗ്രഹ വലയത്തിലേക്കുള്ള ബഹിരാകാശ പേടകത്തിന്റെ യാത്ര കോടിക്കണക്കിന് കിലോ മീറ്ററുകള്‍ പിന്നിട്ടായിരിക്കും. അത് ചൊവ്വയെ മറി കടന്ന് ഏഴ് ഛിന്നഗ്രഹങ്ങള്‍ പര്യവേക്ഷണം ചെയ്ത് 2034ല്‍ ജസ്റ്റിഷ്യയില്‍ ഇറങ്ങും.
”യുഎഇക്ക് 5 ബില്യണ്‍ കിലോമീറ്റര്‍ ഉയരാന്‍ കഴിയും: യുവത്വ വിശ്വാസമാണത്” -ശൈഖ് മുഹമ്മദ് പറഞ്ഞു. ഇാമാറാത്തികളെ സംബന്ധിച്ചിടത്തോളം ഞങ്ങളുടെ മുദ്രാവാക്യം എപ്പോഴും അസാധ്യമായി ഒന്നുമില്ല’ എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments are closed for this post.