കേരളത്തിലെ സര്‍ക്കാര്‍, സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകളിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന് ഫലം പരിശോധിക്കാവുന്നതാണ്. മെഡിക്കല്‍, ഡെന്റല്‍ കോളജുകളിലേക്കുള്ള ഒന്നാം വര്‍ഷ പ്രവേശനത്തിന് അപേക്ഷിച്ച വിദ്യാര്‍ഥികളുടെ സീറ്റ് അലോട്ട് മെന്റാണ് പ്രസിദ്ധീകരിച്ചത്. തല്‍ക്കാലിക അലോട്ട് മെന്റ് സംബന്ധിച്ച് നേരത്തെ വിദ്യാര്‍ഥികള്‍ ഉന്നയിച്ച പരാതികള്‍ പരിഹരിച്ചതിന് ശേഷമാണ് പുതിയ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഡാറ്റാ ഷീറ്റ്, അലോട്ട്‌മെന്റ് മെമ്മോ, മറ്റു രേഖകള്‍ എന്നിവ അഡ്മിഷന്‍ സമയത്ത് ഹാജരാക്കണം.
പ്രവേശന നടപടികള്‍ നാളെ മുതല്‍ ആരംഭിക്കും. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് പ്രവേശന ഫീസ് വെള്ളിയാഴ്ച്ച വൈകീട്ട് മുതല്‍ ആഗസ്റ്റ് എട്ടുവരെ ഓണ്‍ലൈനായോ പോസ്റ്റ് ഓഫീസ് മുഖാന്തിരമോ അടക്കാവുന്നതാണ്. ആഗസ്റ്റ് എട്ടുവരെയാണ് പ്രവേശന കാലാവധി. നിശ്ചിത സമയത്ത് പ്രവേശനം നേടിയില്ലെങ്കില്‍ അലോട്ട്‌മെന്റും ഹയര്‍ ഓപ്ഷനുകളും റദ്ദാക്കുമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു.
Comments are closed for this post.