
ന്യൂഡല്‍ഹി: യു.പിയില്‍ കോണ്‍ഗ്രസ് ഏഴു സീറ്റുകള്‍ ഒഴിച്ചിട്ടത് ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്ന ലക്ഷം മുന്നില്‍ കണ്ടാണ്. ഇതില്‍ മായാവതി ദേഷ്യപ്പെടേണ്ട കാര്യമില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. തങ്ങള്‍ക്കു വേണ്ടിയാണ് സീറ്റ് ഒഴിച്ചിട്ടതെന്ന് പറഞ്ഞ് തെറ്റായ ധാരണ പരത്തരുതെന്നും മായാവതി കോണ്ഗ്രസിനോടാവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടി പറയുകയായിരുന്നു പ്രിയങ്ക. ഗംഗാ യാത്ര ബോട്ട് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. ഞങ്ങള്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്കാന് വന്നവരല്ലെന്നും ഞങ്ങള്‍ അധികാരത്തിലെത്തിയ സംസ്ഥാനങ്ങളിലെല്ലാം കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയിട്ടുണ്ടെന്നും, എന്താണോ പറഞ്ഞത് ഞങ്ങള്‍ അത് നടപ്പാക്കുമെന്നും പ്രിയങ്ക പറഞ്ഞു.