
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ എസ്.പി- ബി.എസ്.പി സഖ്യം എക്കാലത്തേക്കും പിരിഞ്ഞു. പിരിയുന്നതിനു മുന്നേ, യാദവ് കുടുംബത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ചാണ് മായാവതി മഹാഖഡ്ബന്ധന്റെ കെട്ടഴിച്ചത്.
വരുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി പ്രഖ്യാപിച്ചു. അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചെന്നും മായാവതി പറഞ്ഞു.
”സഖ്യം തുടരുന്നതിലൂടെ ബി.ജെ.പിയെ തകര്‍ക്കാനാവുമോയെന്ന കാര്യത്തില്‍ പുനര്‍വിചിന്തനം നടത്താന്‍ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ഞങ്ങളെ പ്രേരിപ്പിച്ചു. അത് നടക്കാന്‍ പോകുന്നില്ലെന്ന് ഞങ്ങള്‍ നിഗമനത്തിലെത്തി. അതുകൊണ്ട്, വരുന്ന ചെറുതും വലുതുമായ എല്ലാ തെരഞ്ഞെടുപ്പിലും ബി.എസ്.പി ഒറ്റയ്ക്ക് മത്സരിക്കും”- മായാവതി പറഞ്ഞു.
Comments are closed for this post.