ജിദ്ദ: സഊദിയിലെ ത്വായിഫിൽ ഉണ്ടായ കാർ അപകടത്തിൽ മലയാളി മരണപ്പെട്ടു. മൗലാന മദീന ടൂർ നടത്തുന്ന കൊടുവള്ളി സ്വദേശി അബ്ദുൽ ഖാദിർ മുസ്‌ലിയാർ ആണ് മരണപ്പെട്ടത്. അൻപത് വയസായിരുന്നു. റോഡ് മുറിച്ചു കടക്കുന്നതിനിടെ, ഇടിയുടെ ആഘാതത്തില്‍ മുകളിലേക്ക് തെറിച്ചു പോയ ഖാദര്‍ മുസലിയാര്‍ക്ക് ഗുരുതര പരിക്കേൽക്കുകയും പിന്നീട് ആശുപത്രിയിൽ വെച്ച് മരണം സംഭവിക്കുകയുമായിരുന്നു.
വെള്ളിയാഴ്ച ഉച്ചയോടെ 11:30 ഓടെയാണ് സംഭവം. സന്ദര്‍ശകരുമായി ചരിത്രസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം കുടുംബത്തോടൊപ്പം തായിഫില്‍ എത്തിയത്. ഭാര്യയുടേയും മക്കളുടേയും മുന്നില്‍വെച്ചായിരുന്നു അപകടം.
രണ്ട് ബസുകളിലായാണ് സന്ദര്‍ശകര്‍ എത്തിയത്. ജുമുഅ നമസ്‌കാരത്തിന് മുമ്പ് തായിഫില്‍ റോഡ് ക്രോസ് ചെയ്യുന്നതിനിടെയാണ് അതിവേഗത്തില്‍ വന്ന കാര്‍ ഇദ്ദേഹത്തെ ഇടിച്ചു തെറിപ്പിച്ചത്. മൃതദേഹം തായിഫ് കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയിലാണുള്ളത്.
Comments are closed for this post.