ബെംഗളൂരു: ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ ആസ്റ്റര്‍ സി.എം.ഐ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ആശുപത്രി വിട്ടു.
പരിപൂര്‍ണ വിശ്രമവും നിരന്തര ചികിത്സ നിര്‍ദേശങ്ങളും നലകിയാണ് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് അദ്ദേഹം താമസിക്കുന്ന ഫ്‌ളാറ്റില്‍ റമദാന്‍ നോമ്പ്തുറയോടനുബന്ധിച്ച് പ്രര്‍ത്ഥിച്ച് കൊണ്ടിരിക്കവെ ഉയര്‍ന്ന രക്തസമ്മര്‍ദത്തെ തുടര്‍ന്ന് അടിയന്തരമായി ആശുപത്രിയില്‍പ്രവേശിപ്പിച്ചത്. ഫിസിയോതെറാപ്പി ചികിത്സയും പരിപൂര്‍ണ വിശ്രമവുമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്.
Comments are closed for this post.