2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കേരളത്തിലേക്ക് മടങ്ങാന്‍ അനുവദിക്കണം; മഅ്ദനി സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി: ആരോഗ്യനില അതീവ മോശമായ സാഹചര്യത്തില്‍ ആയുര്‍വേദമടക്കമുള്ള തുടര്‍ ചികിത്സ ഉറപ്പാക്കുന്നതിന് കേരളത്തിലേക്ക് മടങ്ങാന്‍ ജാമ്യവ്യവസ്ഥകളില്‍ ഇളവ് തേടി അബ്ദുന്നാസര്‍ മഅ്ദനി സുപ്രിംകോടതിയെ സമീപിച്ചു. കേസിലെ വിചാരണ അതിവേഗത്തില്‍ തീര്‍ക്കണമെന്ന് നിര്‍ദേശമുണ്ടായിട്ടും അനന്തമായി നീണ്ടെന്നും ബംഗളൂരുവിലെ അനുകൂലമല്ലാത്ത കാലാവസ്ഥയില്‍ രോഗിയായി കഴിയാനാകുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി സമര്‍പ്പിച്ചത്.

പരിചയമില്ലാത്ത സാഹചര്യത്തില്‍ വര്‍ഷങ്ങളായി രോഗങ്ങള്‍ സഹിച്ചാണ് കഴിയുന്നത്. ബാംഗ്ലൂരില്‍ വാടക വീട്ടില്‍ കഴിയുന്നത് വലിയ സാമ്പത്തിക ബാധ്യതയും ഉണ്ടാക്കുന്നു. കേസിന്റെ അന്തിമവാദം തുടങ്ങാനുള്ള നടപടി ഇതുവരെ പ്രോസിക്യൂഷന്‍ സ്വീകരിച്ചിട്ടില്ല. എട്ടു വര്‍ഷത്തെ ഉപാധികളോടെയുള്ള ജാമ്യമടക്കം 12 വര്‍ഷമായി നാടിന് പുറത്താണ് കഴിയുന്നതെന്നും മഅ്ദനി ചൂണ്ടിക്കാട്ടി.

13 വര്‍ഷത്തിനിടയില്‍ 25 ദിവസം മാത്രമാണ് സ്വന്തം നാട്ടില്‍ കഴിഞ്ഞത്.
തന്റെ രോഗങ്ങളുടെ വിശദാംശങ്ങളും ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ആയുര്‍വേദ ചികിത്സയാണ് വേണ്ടത്. ബാംഗ്ലൂര്‍ നഗരം വിട്ട് പുറത്തുപോകാന്‍ പാടില്ലെന്ന വ്യവസ്ഥയുള്ളതിനാല്‍ നാട്ടില്‍പ്പോയി ചികിത്സ തേടാനായിട്ടില്ലെന്നും ഹരജിയില്‍ പറയുന്നു.

   

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.