അഹമ്മദാബാദ് ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ മാറ്റര്‍ തങ്ങളുടെ ഇമോട്ടോര്‍ സൈക്കിളുകളുടെ വില വര്‍ദ്ധന പ്രഖ്യാപിച്ചു. ഈ മാസം മുതല്‍ ഫെയിം 2 (FAM-E 2 )ഇവി സബ്‌സിഡി സ്‌കീമിന് കീഴിലുള്ള ആനുകൂല്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കുറച്ചതോടെ കമ്പനി വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. 1.44 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ മാര്‍ച്ചില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച മാറ്റര്‍ ഐറ ഇമോട്ടോര്‍സൈക്കിളിന്റെ വില ജൂണ്‍ 6 മുതല്‍ ഏകദേശം 20 ശതമാനം വര്‍ദ്ധിക്കും. അതുവരെ കമ്പനി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. അതായത് ജൂണ്‍ ആറിന് മുമ്പ് ഇലക്ട്രിക് ബൈക്ക് ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് വന്‍ വിലക്കുറവില്‍ വാഹനം സ്വന്തമാക്കാം. ഐറയുടെ വില 30,000 രൂപ വര്‍ദ്ധിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫെയിം 2 ഇവി സബ്‌സിഡി സ്‌കീമിന് കീഴിലുള്ള ആനുകൂല്യങ്ങള്‍ കുറയ്ക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ തുടര്‍ന്നാണ് ലോഞ്ച് ചെയ്ത് രണ്ട് മാസത്തിനുള്ളില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. ഇലക്ട്രിക് വാഹനം വാങ്ങുന്നവര്‍ക്ക് 40 ശതമാനം ഇന്‍സെന്റീവ് നല്‍കുന്നതായിരുന്നു ഫെയിം കക പദ്ധതി. ഇന്ന് മുതല്‍ ഇത് വെറും 15 ശതമാനമായി പരിഷ്‌കരിച്ചു. കേന്ദ്രത്തിന്റെ തീരുമാനത്തിന് ശേഷം വിലവര്‍ദ്ധന പ്രഖ്യാപിച്ച നിരവധി ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളില്‍ ഒരാളാണ് മാറ്റര്‍. മറ്റുള്ളവയില്‍, ഓല ഇലക്ട്രിക് അതിന്റെ എസ് 1 , എസ് 1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കുള്ള പുതിയ വില പട്ടിക ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിലെ ആദ്യ ഗിയര്‍ ഇലക്ട്രിക് ബൈക്ക് എന്ന സവിശേഷതയോടെ 5000, 5000+ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് ഐറയുടെ വരവ്. ഏറ്റവും പുതിയ വര്‍ദ്ധനവ് അനുസരിച്ച്, മാറ്റര്‍ ഐറയുടെ എക്‌സ്‌ഷോറൂം വില 1.74 ലക്ഷം രൂപയില്‍ നിന്നാരംഭിച്ച് 1.84 ലക്ഷം രൂപ വരെ ഉയരും .ടോപ്എന്‍ഡ് 5000+ വേരിയന്റിന്റെ വില 1.54 ലക്ഷം രൂപയായിരുന്നു (എക്‌സ്‌ഷോറൂം). എന്നിരുന്നാലും, ജൂണ്‍ 6ന് മുമ്പ് ബുക്ക് ചെയ്താല്‍ 50,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും . ഹൈദരാബാദ്, ചെന്നൈ, മുംബൈ, അഹമ്മദാബാദ്, ഡല്‍ഹി, എന്‍സിആര്‍, കൊല്‍ക്കത്ത എന്നിവയുള്‍പ്പെടെ ഇന്ത്യയിലുടനീളമുള്ള 25 നഗരങ്ങളില്‍ മാറ്റര്‍ എയ്‌റോയുടെ ബുക്കിംഗ് നടന്നുകൊണ്ടിരിക്കുകയാണ്.
ലിക്വിഡ് കൂള്‍ഡ്, അഞ്ച് കിലോവാട്ട് ബാറ്ററി പാക്ക്(5 kWh) കരുത്തു പകരുന്ന ഐറക്ക് ഒറ്റച്ചാര്‍ജ്ജില്‍ 125 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്നത്. 10.5 kW (14 bhp) ന്റെ പീക്ക് പവര്‍ ഔട്ട്പുട്ട് ഉള്ള 4സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ലഭിക്കുന്ന ആദ്യത്തെ ഇലക്ട്രിക് ബൈക്കാണെന്നും കമ്പനി പറയുന്നു. ബാറ്ററി പാക്കിനും മോട്ടോര്‍സൈക്കിളിനും കമ്പനി 3 വര്‍ഷത്തെ വാറന്റിയും നല്‍കുന്നു. മാത്രമല്ല, സാധാരണ എയര്‍ കൂളിംഗിന് പകരം ലിക്വിഡ് കൂളിംഗ് ഫീച്ചര്‍ ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് ബൈക്ക് കൂടിയാണ് എയറ എന്നും കമ്പനി അവകാശപ്പെടുന്നു. 180 കിലോഗ്രാമാണ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ ഭാരം. ബാറ്ററി പാക്കിന് ഏകദേശം 40 കിലോഗ്രാം ഭാരമുണ്ട്. നാല് സ്പീഡ് ഗിയര്‍ബോക്‌സാണ് ഇതിനുള്ളത്. ഡ്യുവല്‍ ചാനല്‍ എബിഎസ് (ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) ആണ് ഇലക്ട്രിക് ബൈക്കില്‍ സജ്ജീകരിച്ചിരിക്കുന്നത്.
കോള്‍/മെസേജ് അലേര്‍ട്ടിനൊപ്പം ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഓണ്‍ബോര്‍ഡ് നാവിഗേഷന്‍ ഡിസ്‌പ്ലേയും ലഭിക്കുന്ന ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് ബൈക്കിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്. ബൈക്കിന് പുഷ്ബട്ടണ്‍ സ്റ്റാര്‍ട്ടും ഒപ്പം ഫോര്‍വേഡ്, റിവേഴ്‌സ് അസിസ്റ്റും ലഭിക്കുന്നു. ഡ്യുവല്‍ചാനല്‍ എബിഎസ് സഹിതം രണ്ടറ്റത്തും ഡിസ്‌ക് ബ്രേക്കുകളാണ് ബ്രേക്കിംഗ് ചുമതലകള്‍ കൈകാര്യം ചെയ്യുന്നത്.
Matter Aera യുടെ പ്രീബുക്കിംഗ് ഇതിനകം തുറന്നിട്ടുണ്ട്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെങ്കില്‍ ഫ്‌ളിപ്പ്കാര്‍ട്ട് / ഓട്ടോക്യാപിറ്റല്‍ സന്ദര്‍ശിച്ച് ഒരാള്‍ക്ക് 2,000 രൂപ ടോക്കണ്‍ തുകയ്ക്ക് ബുക്ക് ചെയ്യാം. മാറ്റര്‍ ഐറയുടെ ഡെലിവറികള്‍ ഈ വര്‍ഷം സെപ്തംബറില്‍ ആരംഭിക്കും. ഇതിന് നേരിട്ടുള്ള എതിരാളികളൊന്നുമില്ല, പക്ഷേ ഏഥര്‍ 450X, സിമ്പിള്‍ വണ്‍, Ola ട1 പ്രോ മുതലായവയെ പരോക്ഷ എതിരാളികളായാണ് കണക്കാക്കുന്നത്.
Comments are closed for this post.