2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പുറത്തിറങ്ങും മുമ്പേ തന്നെ 40,000 ബുക്കിങ്ങ്; പുതുമകളുമായെത്തി വിപണി പിടിക്കാന്‍ ഈ ഇലക്ട്രിക്ക് ബൈക്ക്

ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വന്‍ തോതിലുളള മുന്നേറ്റമാണ് ഇലക്ട്രിക്ക് സ്‌കൂട്ടറുകളും, കാറുകളും നടത്തിക്കൊണ്ടിരിക്കുന്നത്.ഇ.വി വാഹനങ്ങള്‍ തീര്‍ക്കുന്ന ഈ ജൈത്രയാത്രക്ക് മുന്‍പില്‍ പിടിച്ചു നില്‍ക്കുന്നതിനായി പല പെട്രൊള്‍,ഡീസല്‍ വാഹനനിര്‍മാതാക്കളും ഇപ്പോള്‍ ഇലക്ട്രിക്ക് വാഹന നിര്‍മാണരംഗത്തേക്ക് കടന്നിട്ടുണ്ട്.ഇന്ത്യയിലെ ഇ.വി വാഹനങ്ങളുടെ മാര്‍ക്കറ്റിലേക്ക് നിരവധി പുതുമകളുമായിട്ടാണ് മാറ്റര്‍ ഏറ അവതരിപ്പിക്കപ്പെട്ടത്. 2023ലെ ഓട്ടോ എക്‌സ്‌പോയില്‍ ഗിയറുളള ആദ്യ ഇ-ബൈക്ക് എന്ന നിലയിലാണ് ഈ വാഹനം ആദ്യം അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍ ഗുജറാത്ത് ആസ്ഥാനമായുളള സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ മാറ്ററിന്റെ ഈ പരീക്ഷണം വിജയം വരിച്ചിരിക്കുന്നു എന്നുളള റിപ്പോര്‍ട്ടുകളാണിപ്പോള്‍ പുറത്ത് വരുന്നത്. ബുക്കിങ് ആരംഭിച്ച് ഒരു മാസം പിന്നിടുന്നതിന് മുന്‍പേ തന്നെ 40,000ത്തിന് മുകളില്‍ ബുക്കിങ്ങുകളാണ് വാഹനത്തിന് ലഭിച്ചതെന്നാണ് കമ്പനിയുടെ അവകാശവാദം.

ഫ്ലിപ്പ്കാർട്ടിലും , കമ്പനിയുടെ ഔദ്യോഗിക വെബ്‌െൈസറ്റ് വഴിയുമാണ് വാഹനം ബുക്ക് ചെയ്യാന്‍ സാധിക്കുന്നത്. നാല് മോഡലുകളിലാണ് ഏറ പുറത്തിറങ്ങുന്നത്. 4000,5000,5000+,6000+ എന്നിവയാണ് പ്രസ്തുത മോഡലുകള്‍.1,43,999 രൂപ മുതലാണ് വാഹനത്തിന്റെ വില ആരംഭിക്കുന്നത്.ലിക്വിഡ് കൂള്‍ഡ് മോട്ടോര്‍, മാനുവല്‍ ഗിയര്‍ബോക്‌സ്, ലിക്വിഡ് കൂള്‍ഡ് ബാറ്ററി പായ്ക്ക്, ത്രീപിന്‍ 5 അാു ചാര്‍ജര്‍, ഡബിള്‍ ക്രാഡില്‍ ഷാസി, കണക്റ്റഡ്, ഇന്റലിജന്റ് ടെക്‌നോളജികള്‍ എന്നിങ്ങനെ മികച്ച ഫീച്ചറുകളുളള ഏറക്ക് ആന്‍ഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തിപ്പിക്കുന്ന 4ഏ കണക്റ്റിവിറ്റിയുള്ള 7.0 ഇഞ്ച് ഫുള്‍ഡിജിറ്റല്‍ എല്‍സിഡി ഡിസ്‌പ്ലേ, റിമോട്ട് ലോക്ക്/അണ്‍ലോക്ക്, ജിയോഫെന്‍സിംഗ്, ലൈവ് ലൊക്കേഷന്‍ ട്രാക്കിംഗ്, വെഹിക്കിള്‍ ഹെല്‍ത്ത് മോണിറ്ററിംഗ്, വിശദമായ റൈഡ് സ്റ്റാറ്റിസ്റ്റിക്‌സ്, രോക്‌സിമിറ്റി അധിഷ്ഠിത കീ ഫോബ്, പാസീവ് കീലെസ് എന്‍ട്രി സിസ്റ്റം എന്നീ സവിശേഷതകളുമുണ്ട്. ആറ് സെക്കന്റിനുളളില്‍ 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുന്ന ഈ ബൈക്കിന് 10kw പവര്‍ ഔട്ട്പുട്ടാണുളളത്.

ഒറ്റത്തവണ ചാര്‍ജില്‍ 125 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി ഏറക്ക് അവകാശപ്പെടുന്നത്. എന്നാല്‍ മാറ്റര്‍ ഏറയുടെ 6000+ മോഡലിന് 150 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കും.ഫോര്‍ സ്പീഡ് ഗിയര്‍ ബോക്‌സാണ് ഏറക്കുളളത്. മൂന്ന് വര്‍ഷത്തേക്ക് അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റി വാഹനത്തിന് വാഗ്ധാനം ചെയ്യപ്പെടുന്നുണ്ട്.

Content Highlights:matter aera electric motorcycle received 40000 bookings before launch

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.