കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ ടി. വീണ എന്നിവരുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മൂന്നു ദിവസമായിട്ടും ഉത്തരം ലഭിക്കാത്ത സ്ഥിതിക്ക്, താന്‍ കണ്ടെത്തിയ ഉത്തരങ്ങളുമായി മാധ്യമങ്ങളെ കാണുമെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മൂന്ന് ദിവസമായിട്ടും ഉത്തരമില്ലാത്ത നിലയ്ക്ക് ഞാന്‍ കണ്ടെത്തിയ ഉത്തരങ്ങളുമായി ഇന്നു വൈകിട്ട് മാധ്യമങ്ങളെ കാണും.- അദ്ദേഹം കുറിച്ചു. മാസപ്പടി വിവാദമടക്കം ഉയര്‍ത്തിപ്പിടിച്ചായിരുന്നു കുഴല്‍നാടന്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇതിന് പിന്നാലെ കുഴല്‍നാടനെതിരെ സിപിഎമ്മും ആക്ഷേപം ഉന്നയിച്ചിരുന്നു.
അതേസമയം, മാത്യു കുഴല്‍നാടന്‍ എം.എല്‍.എയുടെ കുടുംബ വീട്ടിലെ ലാന്‍ഡ് റവന്യൂ വകുപ്പിന്റെ പരിശോധന ഇന്നലെ പൂര്‍ത്തിയായി. പൈങ്ങോട്ടൂരിലെ കുടുംബ വീട്ടില്‍ ഇന്നലെ രാവിലെ 11 മുതലാണ് റീസര്‍വേ ആരംഭിച്ചത്. കോതമംഗലം താലൂക്കിലെ സര്‍വേ വിഭാഗം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. വിശദമായ റിപ്പോര്‍ട്ട് താലൂക്ക് സര്‍വേയര്‍ ഉടന്‍ തഹസില്‍ദാര്‍ക്ക് കൈമാറും. എം.എല്‍.എയുടെ വീട്ടിലേക്കുള്ള റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് നേരത്തെ തര്‍ക്കമുണ്ടായിരുന്നു. അനധികൃതമായി നിലം നികത്തിയെന്നാരോപിച്ച് സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കള്‍ എം.എല്‍.എയ്‌ക്കെതിരേ വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് സര്‍വേ നടത്താന്‍ വിജിലന്‍സ് റവന്യൂ വകുപ്പിന് നിര്‍ദേശം നല്‍കിയത്.
Comments are closed for this post.