തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരായ മാസപ്പടി വിവാദം നിയമസഭയില്‍ വീണ്ടും ഉയര്‍ത്തി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ഒരു കുടുംബം നടത്തുന്ന കൊള്ളയ്ക്ക് സിപിഎം കാവല്‍ നില്‍ക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ആരോപണം വന്നപ്പോള്‍ മുഖ്യമന്ത്രി കിടുങ്ങിപ്പോയിയെന്നും പിണറായി വിജയന്‍ മറുപടി പറയുന്നില്ലെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകളും മകളുടെ കമ്പനിയും ചേര്‍ന്ന് കരിമണല്‍ കമ്പനിയില്‍ നിന്നും 1.72 കോടിയാണ് കൈപ്പറ്റിയതെന്നാണ് ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് രേഖകളിലുള്ളത്. കേരളത്തിന്റെ അഭിമാനം ചോദ്യം ചെയ്യുന്ന കാര്യങ്ങള്‍ പറഞ്ഞിട്ടും മുഖ്യമന്ത്രിക്ക് മൗനമാണ്. കഴിഞ്ഞതവണ സഭയില്‍ സംസാരിക്കുമ്പോള്‍ തന്റെ മകളെ പറഞ്ഞാല്‍ താന്‍ കിടുങ്ങിപ്പോകുമോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. യഥാര്‍ഥത്തില്‍ അന്ന് അദ്ദേഹം കിടുങ്ങിയിരുന്നു.
യഥാര്‍ഥത്തില്‍ അന്ന് അദ്ദേഹം കിടുങ്ങിയിരുന്നു. ആരോപിച്ച കാര്യം അക്ഷരാര്‍ഥത്തില്‍ പൊതുസമൂഹത്തിനു മുന്നില്‍ ഞാന്‍ തെളിയിച്ചു. എന്നാല്‍ മുഖ്യമന്ത്രിക്ക് മറുപടിയുണ്ടായില്ല.
മാസപ്പടി വിവാദം സഭയില്‍ ആദ്യം ഉന്നയിച്ചപ്പോള്‍ മൈക്ക് ഓഫ് ചെയ്തു പ്രസംഗത്തെ തടസ്സപ്പെടുത്തി. കുടുംബം നടത്തുന്ന കൊള്ളയ്ക്ക് കാവല്‍ നില്‍ക്കുന്ന നിലയിലേക്ക് സി.പി.എം അധഃപതിച്ചിരിക്കുന്നു. തീവെട്ടിക്കൊള്ളയ്ക്ക് കുടപിടിക്കുന്ന പാര്‍ട്ടിയായി സി.പി.എം. അനധികൃതമായി വന്ന പണം എവിടെപ്പോയി? മുഖ്യമന്ത്രിയുടെ കുടുംബത്തിലോ അലമാരയിലോ ബാങ്കിലോ ഈ പണം കാണും. മുഖ്യമന്ത്രി അഴിമതിക്കാരനാണെന്ന് മുഖത്തുനോക്കി പറയുന്നു- മാത്യു കുഴല്‍നാടന്‍ തുറന്നടിച്ചു.
Comments are closed for this post.