തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ ചോദ്യം ചെയ്യുന്നവരെല്ലാം വേട്ടയാടുകയാണെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. കള്ളപ്പണം വെളുപ്പിച്ചു, നികുതി വെട്ടിപ്പ് നടത്തി, തുടങ്ങിയ സിപിഎം ആരോപണങ്ങളില്‍ അന്വേഷണം വന്നേക്കുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ വേട്ടയാടുന്ന നിലപാടാണ് നിലവിലുള്ളത്..എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് വേട്ടയാടുകയാണ്. താന്‍ ഭയപ്പെടുന്നില്ല.മുന്നോട്ട് വെച്ച കാല്‍ പിന്നോട്ട് വെക്കില്ല.ഇനിയങ്ങോട്ട് യുദ്ധം.വിജിലന്‍സ് കേസ് കൊണ്ട് വേട്ടയാടാമെന്ന് സര്‍ക്കാര്‍ കരുതണ്ട.വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുമായി മുന്നോട്ട് പോകും.പൊതു സമൂഹത്തിന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു
Comments are closed for this post.