2024 March 02 Saturday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

‘മാത്യു കുഴല്‍നാടന് അറ്റന്‍ഷന്‍ സീക്കിങ് സിന്‍ഡ്രോം’, ചികിത്സ കോണ്‍ഗ്രസ് നല്‍കണം, വേണമെങ്കില്‍ കാശ് ഡി.വൈ.എഫ്.ഐ നല്‍കാം; എ എ റഹീം എം പി

‘മാത്യു കുഴല്‍നാടന് അറ്റന്‍ഷന്‍ സീക്കിങ് സിന്‍ഡ്രോം’, ചികിത്സ കോണ്‍ഗ്രസ് നല്‍കണം, വേണമെങ്കില്‍ കാശ് ഡി.വൈ.എഫ്.ഐ നല്‍കാം; എ എ റഹീം എം പി

തിരുവനന്തപുരം: മാത്യു കുഴല്‍നാടന്റേത് ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമങ്ങളെന്ന് എ.എ റഹീം എംപി. അറ്റന്‍ഷന്‍ സീക്കിങ് സിന്‍ഡ്രോമാണ് അദ്ദേഹത്തിനെന്നും, പാര്‍ട്ടിയില്‍ അറ്റന്‍ഷന്‍ നേടി അതിന്റെ ചെലവില്‍ കെ പി സി സി ഭാരവാഹിയാകാണാന് ശ്രമമെന്നും എ എ റഹീം എം പി മാധ്യമങ്ങളോട് പറഞ്ഞു.

‘വീണ വിജയനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കാനാണ് ശ്രമിക്കുന്നത്. ഇടതുപക്ഷ നേതാക്കളെയും അവരുടെ കുടുംബാംഗങ്ങളെയും വ്യക്തിഹത്യ നടത്തി കേരള രാഷ്ട്രീയത്തെ മലിനമാക്കാനാണ് മാത്യു കുഴല്‍നാടന്‍ ശ്രമിക്കുന്നത്.

കെ പി സി സി ഭാരവാഹിയാകുക എന്നതാണ് മാത്യു കുഴല്‍നാടന്റെ ആവശ്യം. കേരളത്തിലെ രാഷ്ട്രീയത്തെ ഇത് മലിനമാക്കുന്നു. കേരളം ഇത് തിരിച്ചറിയണം. മാത്യു കുഴല്‍നാടന് വേണ്ട ചികിത്സ കോണ്‍ഗ്രസ് നല്‍കണം. വേണമെങ്കില്‍ അതിനുള്ള കാശ് ഡി വൈ എഫ് ഐ കൊടുക്കാം’, എ എ റഹീം എം പി വ്യകത്മാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.