പത്തനംതിട്ട: ചിറ്റാറില്‍ വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. മരിച്ച് കഴിഞ്ഞ് 40 ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം സംസ്‌കരിക്കുന്നത്. ഇന്ന് ഉച്ചക്കുശേഷം മൂന്നിന് കുടപ്പന സെന്റ് മേരീസ് ഓര്‍ത്തോഡക്സ് പള്ളിയിലാണ് സംസ്‌കാരം നടക്കുക.
മത്തായിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഷീബ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഹരജി പരിഗണിച്ച കോടതി കേസ് അന്വേഷണം സി.ബി.ഐക്കു വിട്ടതോടെയാണ് മൃതദേഹം സംസ്‌കരിക്കാന്‍ വഴിയൊരുങ്ങിയത്.
Comments are closed for this post.