ദോഹ: 2026 ഫിഫ ലോകകപ്പിന്റെയും 2027 ഏഷ്യന്‍ കപ്പിന്റെയും യോഗ്യത പോരാട്ടത്തിനായി ഖത്തര്‍ ദേശീയ ടീം ഇന്ത്യയിലെത്തി. ചൊവ്വാഴ്ച ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് കാര്‍ലോസ് ക്വിറോസിന്റെ ഖത്തറും ഇഗോര്‍ സ്റ്റിമാകിന്റെ ഇന്ത്യയും തമ്മില്‍ മാറ്റുരക്കുന്നത്. ഖത്തര്‍ സമയം വൈകുന്നേരം 4.30ന് (ഇന്ത്യന്‍ സമയം ഏഴിന്) ആണ് മത്സരം.
യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തില്‍ ഖത്തര്‍ സ്വന്തം മണ്ണില്‍ അഫ്ഗാനിസ്താനെ തോല്‍പിച്ചിരുന്നു.
Comments are closed for this post.