2023 March 25 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

സ്വയം പ്രഖ്യാപിത ഖലിസ്ഥാന്‍ നേതാവിന്റെ അറസ്റ്റ്; അമൃത്സറില്‍ വന്‍ സംഘര്‍ഷം; തോക്കും വാളുമെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറി അനുയായികള്‍, വിഡിയോ…

അമൃത്‌സര്‍: അമൃത്സറിലെ സ്വയം പ്രഖ്യാപിത മതപ്രഭാഷകനും ‘വാരിസ് പഞ്ചാബ് ദേ’ തലവനുമായ അമൃത്പാല്‍ സിങ്ങിന്റെ അനുയായികളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് അമൃത്പാലിന്റെ നൂറൂകണക്കിന് അനുയായികള്‍ അജ്‌നാല പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. വാളുകളും തോക്കുകളുമായി എത്തിയ സംഘം പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറി. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.

സ്ഥലത്ത് വന്‍ പൊലിസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. അമൃത്പാല്‍ സിങ്ങിന്റെ അടുത്ത സഹായി ലവ്പ്രീത് തൂഫന്‍, അനുയായികളായ വീര്‍ ഹര്‍ജീന്ദര്‍ സിങ്, ബല്‍ദേവ് സിങ് എന്നിവര്‍ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, കയ്യേറ്റം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസ് എടുക്കുകയും ഇവരെ പാലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇവരെ ഉടന്‍ മോചിപ്പിക്കണം, എഫ്‌ഐആറില്‍നിന്ന് പേര് ഒഴിവാക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം.

രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് അമൃത്പാല്‍ സിങ് പറഞ്ഞു. ‘ഒരു മണിക്കൂറിനുള്ളില്‍ കേസ് റദ്ദാക്കിയില്ലെങ്കില്‍ എന്ത് സംഭവിച്ചാലും ഭരണകൂടത്തിനാകും അതിന്റെ ഉത്തരവാദിത്തം. ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് അവര്‍ കരുതുന്നു. അതിനാല്‍ ഈ ശക്തിപ്രകടനം ആവശ്യമാണ്’ അദ്ദേഹം പറഞ്ഞു. 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.