2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കൊല്ലത്ത് പെയിന്റ് കടയില്‍ തീപിടിത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

കൊല്ലത്ത് പെയിന്റ് കടയില്‍ തീപിടിത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

കൊല്ലം: കൊല്ലം കാവനാട് പെയിന്റ് കടക്ക് തീ പിടിച്ചു. അഗ്നിശമന സേനയെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ഞായറാഴ്ച്ച രാവിലെ 10 മണിയോടെയാണ് സംഭവം. കാവനാട് ജംഗഷനില്‍ സ്ഥിതി ചെയ്യുന്ന ആര്‍.എസ് സാനിറ്ററി എന്ന പെയിന്റ് കടയിലാണ് അപകടം. ഞായറാഴ്ച്ച ആയതിനാല്‍ ഇന്ന് കട അടവായിരുന്നു. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പൊലിസില്‍ വിവരമറിയിച്ചത്. സ്ഥലത്ത് വലിയ രീതിയിലുള്ള പുക ഉയരുന്നുണ്ട്. തീനിയന്ത്രണ വിധേയമാക്കിയതായി അഗ്നിശമന സേന അറിയിച്ചിട്ടുണ്ട്. അപകടത്തിന്റെ കാരണം വ്യക്തമല്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.