
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തില്‍ കൂട്ടരാജി തുടരുന്നു. എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുല്‍ ഗാന്ധി ഒഴിയുന്നുവെന്ന ഉറച്ചനിലപാടിനെത്തുടര്ന്നാണ് രാജി. ഗോവ പി.സി.സി അധ്യക്ഷന്‍ ചോദന്‍കറും രാജസ്ഥാന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി തരുണ്‍ കുമാറുമാണ് ഇപ്പോള്‍ രാജിവച്ചിരിക്കുന്നത്.
രാഹുല്‍ തുടരണമെന്ന വികാരമാണ് കൂട്ടരാജിയിലൂടെ നേതാക്കള്‍ പ്രകടിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ഖേര പറഞ്ഞു.
നേരത്തെയും നിരവധി നേതാക്കള്‍ സ്ഥാനമൊഴിഞ്ഞിരുന്നു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപക് ബാബറിയ അടക്കം 150 ലേറെ നേതാക്കള്‍ സ്ഥാനമൊഴിഞ്ഞുകഴിഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്തം രാഹുല്‍ ഗാന്ധിക്ക് മാത്രമല്ലെന്നും, കൂട്ടുത്തരവാദിത്തമുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് ഇവരുടെ രാജി.
ലോക്സഭാ തെരഞ്ഞെടുപ്പിനെ പരാജയത്തിനു പിന്നാലെ, താന്‍ അധ്യക്ഷ സ്ഥാനത്തു നിന്ന് ഒഴിയുന്നുവെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്നും അദ്ദേഹം നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ രാഹുല്‍ തുടരണമെന്ന കടുത്ത ആവശ്യത്തിലാണ് പ്രവര്‍ത്തകരും നേതാക്കളും.