2023 September 29 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

രാജസ്ഥാനില്‍ നാലംഗ കുടുംബത്തെ കുത്തി കൊലപ്പെടുത്തി, പിന്നാലെ മൃതദേഹം കത്തിച്ചു; കൊല്ലപ്പെട്ടവരില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞും

രാജസ്ഥാനില്‍ നാലംഗ കുടുംബത്തെ കുത്തി കൊലപ്പെടുത്തി

ജോധ്പൂര്‍: രാജസ്ഥാനിലെ ജോധ്പൂരില്‍ നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയ നിലയില്‍. ആറ് മാസം പ്രായമായ കുഞ്ഞുള്‍പ്പടെ നാല് പേരേയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം അഗ്നിക്കിരയാക്കുകയായിരുന്നു. ജോധ്പുരില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ ഒസിയാന്‍ എന്ന ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രിയാണ് മനഃസാക്ഷിയെ നടുക്കുന്ന കൊലപാതകം നടന്നത്.

ചൗരായ് സ്വദേശിയായ പുനാറാം (55), ഭാര്യ ഭന്‍വാരി (50), മരുമകള്‍ ധാപു (24), ധാപുവിന്റെ ആറു മാസം പ്രായമുള്ള മകള്‍ എന്നിവരാണ് മരിച്ചത്. മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ച് ഇവരെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ വീടിന്റെ നടുമുറ്റത്തേക്ക് വലിച്ചിട്ടാണ് ചുട്ടെരിക്കുകയായിരുന്നു.

അക്രമം നടത്തിയത് ആരാണെന്ന് വ്യക്തമല്ലെന്ന് പൊലിസ് അറിയിച്ചു. ക്രൂരമായ കൊലപാതകത്തിന്റെ ഉദ്ദേശ്യം വ്യക്തമല്ലെങ്കിലും വ്യക്തി വൈരാഗ്യമാകാം കാരണമെന്നാണ് പ്രാഥമിക വിലയിരുത്തലെന്നാണ് പോലീസ് പറയുന്നത്. പുനാറാമിന് ബന്ധുക്കളുമായി സ്വത്ത് തര്‍ക്കം ഉണ്ടായിരുന്നതായി പൊലിസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ സഹോദരനേയും ബന്ധുവിനേയും പൊലിസ് ചോദ്യം ചെയ്തിരുന്നു. 19കാരനായ ബന്ധുവിനെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.