2022 July 03 Sunday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

മഷറാനോയും വിരമിച്ചു

  • കോപ അമേരിക്കയിലെ പരാജയത്തെതുടര്‍ന്നാണ് മെസ്സിക്ക് പിന്നാലെ മഷറാനോയും പടിയിറങ്ങുന്നത്

ന്യൂജഴ്‌സി: മെസ്സിക്ക് പിന്നാലെ നീലപ്പടയുടെ പ്രതിരോധ താരമായ യാവിയര്‍ മഷറാനോയും രാജാന്ത്യര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. അര്‍ജന്റീനക്കായി 130 മത്സരങ്ങളില്‍ മഷറാനോ ജയ്‌സിയണിഞ്ഞിട്ടുണ്ട്. ടീമിലെ പ്രതിരോധ നിരയിലെ കുന്തമുനയായിരുന്നു മഷറാനോ. 2008-2011 സീസണുകളില്‍ അര്‍ജന്റീനയുടെ ക്യാപ്റ്റന്‍ പദവി വഹിച്ചിട്ടുണ്ട്. 32കാരനായ മഷറാനോയാണ് ഇന്നത്തെ ഫൈനലില്‍ പെനാല്‍റ്റി ഗോളാക്കിയ ഒരു താരം. ദോശീയ ടീമിലും ബാഴ്‌സലോണയിലും മെസ്സിയുടെ സഹതാരമായിരുന്നു ഇദ്ദേഹം. അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ചരിത്രത്തിലെ മറ്റൊരു മിന്നും താരമാണ് കോപ അമേരിക്കയിലെ പരാജയത്തെതുടര്‍ന്ന് മെസ്സിക്ക് പിന്നാലെ ടീമില്‍ നിന്നും പടിയിറങ്ങുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.