2021 January 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘ഗണിതശാസ്ത്ര നൊബേല്‍’ ജേതാവ് മറിയം മിര്‍സഖാനി അന്തരിച്ചു

ന്യൂയോര്‍ക്ക്: ഗണിതശാസ്ത്ര രംഗത്തെ മഹാപ്രതിഭയെന്നറിയപ്പെട്ടിരുന്ന മറിയം മിര്‍സഖാനി അന്തരിച്ചു. സ്തനാര്‍ബുദത്തെ തുടര്‍ന്നായിരുന്നു അന്ത്യ. ന്ല്‍പത് വയസ്സായിരുന്നു. ഗണിതശാസ്ത്രത്തിലെ ‘നൊബേല്‍ സമ്മാന’മായ ഫീല്‍ഡ്‌സ് മെഡല്‍ നേടിയ ആദ്യ വനിതയായിരുന്നു അവര്‍.

കണക്കിലെ കണക്കിലെ മഹാപ്രതിഭകളായ രണ്ടോ മൂന്നോ ചെറുപ്പക്കാര്‍ക്ക് (നാല്‍പത് വയസ്സില്‍ താഴെയുള്ളവരെയാണ് പരിഗണിക്കുന്നത്) നാല് വര്‍ഷത്തിലൊരിയ്ക്കല്‍ മാത്രം നല്‍കുന്ന പുരസ്‌കാരമാണിത്. 1936 മുതല്‍ നല്‍കിവരുന്ന ആ സമ്മാനത്തിന് 2014ലാണ് മറിയം അര്‍ഹയാവുന്നത്. ഏഴ് പതിറ്റാണ്ടിലേറെ പിന്നിട്ടിട്ടാണ് ഒരു വനിത ആ പുരസ്‌കാരം നേടിയതെന്നത് ശ്രദ്ധേയമാണ്.

ജ്യോമെട്രിയിലെ അതിസങ്കീര്‍ണ്ണമായ ചില കുരുക്കുകള്‍ അഴിച്ചെടുത്തതിനാണ് 37 ാം വയസ്സില്‍ അവര്‍ക്കു ആ ലോകബഹുമതി ലഭിച്ചത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.