2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മേരി കോമിന് വിജയത്തുടക്കം; ഡൊമനിക്കന്‍ താരത്തെ വീഴ്ത്തി പ്രീക്വാര്‍ട്ടറില്‍

ടോക്യോ: ആറുതവണ ലോക ചാമ്പ്യനായ ഇന്ത്യയുടെ മേരി കോം 48-51 കിലോ വിഭാഗം വനിതകളുടെ ബോക്സിങ്ങില്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ മിഗ്വേലിന ഗാര്‍സിയ ഹെര്‍ണാണ്ടസിനെ കീഴടക്കിയാണ് മേരി കോം പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.

ലണ്ടന്‍ ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് വേണ്ടി വെങ്കലം നേടിയ താരമാണ് മേരി കോം.

2001ല്‍ ലോക വനിത ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ 45 കിലോ ഗ്രാം വിഭാഗത്തില്‍ വെള്ളിമെഡല്‍ നേടിയ മേരി കോം പിന്നീട് ആറ് തവണ ലോക ബോക്‌സിംഗ് ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.