കാലിഫോര്‍ണിയ: പ്രമുഖ മാര്‍ക്സിസ്റ്റ് ചിന്തകന്‍ ഐജാസ് അഹമ്മദ് (86)അന്തരിച്ചു. യു.എസ്, കാനഡ ഉള്‍പ്പെടെ നിരവധി സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസറായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ദിവസങ്ങള്‍ക്ക് മുമ്പാണ് ആശുപത്രി വിട്ടത്. അന്ത്യം സ്വന്തം വസതിയിലായിരുന്നു.
ഉത്തര്‍പ്രദേശില്‍ ജനിച്ച ഐജാസ് ഇന്ത്യാ-പാക് വിഭജനത്തെ തുടര്‍ന്ന് മാതാപിതാക്കള്‍ക്കൊപ്പം പാകിസ്ഥാനിലേക്ക് കുടിയേറി. നിരവധി ഗ്രന്ഥങ്ങളുടെ രചിയിതാവാണ്. പ്രഭാത് പട്നായിക്കിനും ഇര്‍ഫാന്‍ ഹബീബിനുമൊപ്പം രചിച്ച ‘എ വേള്‍ഡ് ടു വിന്‍: എസ്സേയ്സ് ഓണ്‍ ദ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ’, ഇന്‍ തിയറി: ക്ലാസ്സസ്, നാഷന്‍സ്, ലിറ്ററേച്ചര്‍ എന്നിവയാണ് പ്രധാന കൃതികള്‍.
ന്യൂഡല്‍ഹിയിലെ നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി, സെന്റര്‍ ഓഫ് കണ്‍ടംപററി സ്റ്റഡീസില്‍ പ്രഫസോറിയല്‍ ഫെലോ, ടൊറന്റോ യോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിസിറ്റിങ് പ്രഫസര്‍ എന്നീ സ്ഥാനങ്ങളിലും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.
2017മുതല്‍ ഇര്‍വിനിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇന്ത്യന്‍ വെബ്സൈറ്റ് ന്യൂസ് ക്ലിക്കിന്റെ സീനിയര്‍ ന്യൂസ് അനലിസ്റ്റ്, ഫ്രണ്ട് ലൈന്‍ മാഗസിന്റെ എഡിറ്റോറിയല്‍ കണ്‍സള്‍ട്ടന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
Comments are closed for this post.