2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കാര്‍ വാങ്ങാന്‍ തയ്യാറെടുക്കുകയാണോ? ഈ കാറുകള്‍ക്ക് 40,000 രൂപവരെ ഡിസ്‌ക്കൗണ്ട്

പുതിയ കാര്‍ വാങ്ങാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് മുന്നില്‍ മാരുതി സുസുക്കി ഒരു പിടി മികച്ച ഓഫറുകള്‍ മുന്നോട്ട് വെക്കുന്നുണ്ട്. സെപ്റ്റംബര്‍ മാസത്തില്‍ തെരെഞ്ഞെടുത്ത തങ്ങളുടെ ചില മോഡലുകള്‍ക്ക് 40,000 രൂപവരെയാണ് മാരുതി സുസുക്കി ഡിസ്‌ക്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ആള്‍ട്ടോ കെ10, വാഗണ്‍ആര്‍, എസ്പ്രസോ, സെലേറിയോ, സ്വിഫ്റ്റ് എന്നീ മോഡലുകള്‍ക്കാണ് കമ്പനി വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്.
കോര്‍പ്പറേറ്റ് ആനുകൂല്യങ്ങള്‍, ക്യാഷ് ഡിസ്‌കൗണ്ടുകള്‍, എക്സ്ചേഞ്ച് ബോണസ് എന്നിവയെല്ലാം ഉള്‍ക്കൊളളിച്ചു കൊണ്ടാണ് ഈ മോഡലുകള്‍ക്ക് വിലക്കിഴിവ് നല്‍കുന്നത്.

മാരുതി സുസുക്കിയുടെ സെലേറിയോയ്ക്ക് ഈ മാസം 40,000 രൂപ വരെയാണ് ഡിസ്‌ക്കൗണ്ട് ലഭിക്കുന്നത്. ആള്‍ട്ടോ കെ10 മോഡലിന് പെട്രോള്‍ വേരിയന്റുകള്‍ക്ക് പരമാവധി 35,000 രൂപയും CNG വേരിയന്റുകള്‍ക്ക് 32,000 രൂപവരെയുമാണ് ഡിസ്‌ക്കൗണ്ട് ലഭിക്കുക.മാരുതി സുസുക്കി അതിന്റെ എസ്-പ്രസ്സോ മോഡലിനും 35,000 രൂപവരെ കിഴിവ് കമ്പനി നല്‍കുന്നുണ്ട്,എസ്-പ്രസ്സോയുടെ ബേസ് വേരിയന്റില്‍ ഉപഭോക്താക്കള്‍ക്ക് 30,000 രൂപ ഡിസ്‌കൗണ്ട് ലഭിക്കും, മറ്റ് വേരിയന്റുകള്‍ 35,000 രൂപ ഡിസ്‌കൗണ്ടില്‍ വാങ്ങാന്‍ സാധിക്കും.

വാഗണ്‍ആറിന്റെ CNG VXi, LXi വേരിയന്റുകള്‍ 2023 സെപ്റ്റംബറില്‍ 30,000 രൂപ വരെ കിഴിവോടെയാണ് വാഗ്ദാനം ചെയ്യുന്നത്. മാരുതി സുസുക്കി വാഗണ്‍ആറിന്റെ അടിസ്ഥാന വേരിയന്റിന് പരമാവധി 35,000 രൂപയുടെ ആനുകൂല്യം ലഭിക്കുന്നുണ്ട്, അതേസമയം ടോപ്പ്-സ്‌പെക്ക് വേരിയന്റിന് 25,000 രൂപ ഡിസ്‌കൗണ്ട് ലഭിക്കുന്നുണ്ട്.എന്നാല്‍ കമ്പനിയുടെ ജനപ്രിയ മോഡലുകളായ ബ്രെസ്സയ്ക്കും ഡിസയറിനും വിലക്കിഴിവോ മറ്റ് ഡിസ്‌ക്കൗണ്ടുകളോ ബാധകമല്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Content Highlights:maruti suzuki offer discounts in september month


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.