ഇന്ത്യന്‍ വാഹനനിര്‍മ്മാണ രംഗത്തെ അധികായരാണ് മാരുതി സുസുക്കി. വാഹനപ്രേമികള്‍ക്കിടയില്‍ മികച്ച വിശ്വാസ്യതയുളള കമ്പനി, മികച്ച റീ സെയില്‍ വാല്യുവും ഡ്യൂറബിലിറ്റിയുമുളള വാഹനങ്ങള്‍ പുറത്തിറക്കുന്നതില്‍ കേമന്‍മാരായ മാരുതി സുസുക്കി ഒരു പുതിയകാര്‍ പുറത്തിറക്കാനുളള ഒരുക്കത്തിലാണ്.ഫ്ലാഗ്ഷിപ്പ് മോഡലില്‍ ഉള്‍പ്പെടുന്ന ഇന്‍വിക്ടോ എന്ന ഈ കാര്‍ മാരുതി സുസുക്കി ടൊയോട്ട സംയുക്ത സംരംഭത്തിന്റെ ആദ്യ റീ-ബാഡ്ജ് ചെയ്ത കാര്‍ എന്ന പ്രത്യേകതയുമായിട്ടായിരിക്കും പുറത്തിറങ്ങുക. ടൊയോട്ടയുടെ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഏറെ ജനപ്രിയമായ ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനമാക്കി നിര്‍മിച്ചിരിക്കുന്ന ഈ കാറില്‍ യാത്രക്കാരുടെ യാത്രകളെ സുഖപ്രദവും അനായാസവുമാക്കി മാറ്റാനുളള നിരവധി ഫീച്ചറുകളും നിര്‍മാതാക്കള്‍ നല്‍കിയിട്ടുണ്ട്.
10.1 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മെമ്മറി ഫംഗ്ഷനുള്ള പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പ്രീമിയം സൗണ്ട് സിസ്റ്റം, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍, ഓട്ടോമന്‍ സീറ്റുകള്‍, 18 ഇഞ്ച് അലോയി വീലുകള്‍, ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, പവര്‍ഡ് ടെയില്‍ഗേറ്റ്, എഡിഎഎസ് എന്നിവയുമായാണ് ഇന്‍വിക്‌റ്റോ വരുന്നത്. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ഓട്ടോമാറ്റിക് ഹൈ ബീം, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍, റിയര്‍ ക്രോസ് ട്രാഫിക് അലേര്‍ട്ട് തുടങ്ങി ന്യൂതനമായ ഒട്ടനവധി സവിശേഷതകളാണ് വാഹനത്തില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുളളത്. 2.0ലിറ്റര്‍ VVTi പെട്രോള്‍ എഞ്ചിനും സെല്‍ഫ് ചാര്‍ജിംഗ് ശക്തമായ ഹൈബ്രിഡ് ഇലക്ട്രിക് സിസ്റ്റവും ഉളള വാഹനം ് 188Nm എഞ്ചിന്‍ ടോര്‍ക്കും 206Nm മോട്ടോര്‍ ടോര്‍ക്കും ഉപയോഗിച്ച് 186PS പരമാവധി പവര്‍ പുറപ്പെടുവിക്കും.
ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് പവര്‍ട്രെയിനില്‍ 23.24 കിലോമീറ്ററും പെട്രോള്‍ യൂണിറ്റിനൊപ്പം 16.13 കിലോമീറ്ററും എന്ന തരത്തില്‍ മെച്ചപ്പെട്ട ഇന്ധനക്ഷമത തന്നെയാണ് വാഹനം ഉടമസ്ഥര്‍ക്ക് പ്രദാനം ചെയ്യുന്നത്.ജൂലൈ അഞ്ചിന് വിപണിയില്‍ എത്തുമെന്ന് കണക്കാക്കപ്പെടുന്ന വാഹനത്തിന്റെ ബുക്കിങ് ജൂണ്‍ 19നാണ് ആരംഭിക്കുന്നത്. വാഹനത്തിന്റെ വില ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. എന്നിരുന്നാലും 18 ലക്ഷത്തിനും മുപ്പത് ലക്ഷത്തിനും ഇടയിലാണ് വാഹനത്തിന് വില പ്രതീക്ഷിക്കപ്പെടുന്നത്.
Comments are closed for this post.