ന്യൂഡല്‍ഹി: മാരുതി സുസുക്കി കമ്പനിയുടെ മുന്‍ എം.ഡി ജഗദീഷ് ഖട്ടര്‍ (78) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. 1993ലാണ് മാര്‍ക്കറ്റിങ്ങ് ഡയറക്ടറായി അദ്ദേഹം മാരുതിയുടെ ഭാഗമാകുന്നത്.
1999 ലാണ് സര്‍ക്കാരിന്റെ നോമിനിയായി എം.ഡി സ്ഥാനത്തെത്തിയത്. പിന്നീട് 2002 ല്‍ സുസുക്കി മോട്ടര്‍ കോര്‍പറേഷന്‍ നോമിനിയായും അദ്ദേഹം തുടര്‍ന്നു. 2007ലാണ് ജഗദീഷ് ഖട്ടാര്‍ മാരുതി സുസുക്കിയുടെ എം.ഡി. സ്ഥാനമൊഴിയുന്നത്.
ഐ.എ.എസുകാരനായി സംസ്ഥാന, കേന്ദ്ര സര്‍വീസുകളില്‍ പ്രവര്‍ത്തിച്ചശേഷമാണ് മാരുതിയില്‍ ഖട്ടര്‍ എത്തുന്നത്. കേന്ദ്ര സ്റ്റീല്‍ മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായിരുന്നു.
Comments are closed for this post.