2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മികച്ച മൈലേജും വിലയും; കാര്‍ വിപണിയിലെ മേല്‍കൈ ഉറപ്പിക്കാന്‍ മാരുതിയുടെ പുത്തന്‍ അവതാരം

വാഹന പ്രേമികള്‍ക്കിടയില്‍ മികച്ച അഭിപ്രായങ്ങള്‍ സ്വന്തമാക്കിയ മാരുതിയുടെ കരുത്തുറ്റ പോരാളിയാണ് ഫ്രോങ്ക്‌സ്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സില്‍ എത്തുന്ന വാഹനം മികച്ച ഇന്ധനക്ഷമതയും അവകാശപ്പെടുന്നുണ്ട്. 28.5 എന്നതാണ് ഫ്രോങ്‌സിന്റെ സി.എന്‍.ജി പതിപ്പിന്റെ മൈലേജ്.1.2 ലിറ്ററിന്റെ കെ സീരീസ് ഡ്യുവല്‍ജെറ്റ്,ഡ്യുവല്‍ വി.വി.ടി എഞ്ചിനാണ് മാരുതിയുടെ ഫ്രോങ്ക്‌സിന് തുടിപ്പേകുന്നത്. വാഹനം സി.എന്‍.ജി മോഡില്‍

പവര്‍ട്രെയിന്‍ 6000 ആര്‍പിഎമ്മില്‍ 77.5 പിഎസ് പവര്‍ ഔട്ട്പുട്ടും 4,300 ആര്‍പിഎമ്മില്‍ 98.5 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നുണ്ട്.
വാഹനത്തിന്റെ പുതുതായി രാജ്യത്ത് അവതരിപ്പിക്കപ്പെട്ട സി.എന്‍.ജി പതിപ്പ് രണ്ട് വേരിയന്റുകളിലാണ് ലഭ്യമാകുന്നത്. സിഗ്മ, ഡെല്‍റ്റ എന്നീ രണ്ട് വേരിയന്റുകളില്‍ പുറത്തിറങ്ങുന്ന വാഹനത്തിന് 8 ലക്ഷം മുതല്‍ ഒന്‍പതര ലക്ഷം രൂപ വരെയാണ് വിലവരുന്നത്.

ഹാലൊജന്‍ പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, കീലെസ് എന്‍ട്രി & ഗോ, ഓട്ടോമാറ്റിക് എസി, ഫാബ്രിക് സീറ്റ് അപ്ഹോള്‍സ്റ്ററി, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഇഎസ്പി, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, ഡ്യുവല്‍ എയര്‍ബാഗുകള്‍, റിയര്‍ ഡീഫോഗര്‍ തുടങ്ങിയ ഫീച്ചറുകള്‍ മുതലായവയാണ് എന്‍ട്രി ലെവല്‍ സിഗ്മ വേരിയന്റില്‍ സജ്ജീകരിച്ചിരിക്കുന്നത്. എന്നാല്‍ ഡെല്‍റ്റ വേരിയന്റില്‍

വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ ഉള്ള 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, വോയ്സ് അസിസ്റ്റ് ഫീച്ചറുകള്‍, ഒടിഎ അപ്ഡേറ്റുകള്‍, 4-സ്പീക്കര്‍ സൗണ്ട് സിസ്റ്റം, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന വിംഗ് മിററുകള്‍, സ്റ്റിയറിംഗ് വീല്‍ മൗണ്ടഡ് കണ്‍ട്രോളുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ കൂടി ഉള്‍പ്പെട്ടിരിക്കുന്നു. നിലവില്‍ വിപണിയിലേക്ക് ഫ്രോങ്ക്‌സ് കൂടി അവതരിപ്പിക്കപ്പെട്ടതോടെ മാരുതിക്ക് ഈ വിഭാഗത്തില്‍ മൊത്തം 15 മോഡലുകളാണുളളത്.

Content Highlights:maruti fronx cng is launched in india


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.