
പുതിയ രൂപത്തില്‍ വ്യത്യസ്തതകളുമായി അമ്പരപ്പിക്കാനൊരുങ്ങുകയാണ് മാരുതി സുസുക്കി. 2017ല്‍ ടോക്കിയോ ഓട്ടോ ഷോയില്‍ മാരുതി അവതരിപ്പിച്ച ഇ സര്‍വൈവര്‍ ദില്ലി ഓട്ടോ ഷോയിലും എത്തുമെന്നാണ് സൂചന. പൂര്‍ണമായും ഇലക്ട്രിക് കരുത്തിലിറങ്ങുന്ന വാഹനത്തിന്റെ രൂപഭേദമാണ് ചര്‍ച്ചാവിഷയമായിരിക്കുന്നത്.
ഉയര്‍ന്ന ഗ്രാന്റ് ക്ലിയറന്‍സ്, വലിയ വീല്‍ ആര്‍ക്ക്, വ്യത്യസ്തത പുലര്‍ത്തുന്ന അകത്തളം, ദൃശ്യങ്ങള്‍ ഡ്രൈവറിലേക്കെത്തിക്കാന് മിററിന് പകരം കാമറകള്‍ എന്നിവ സര്വൈവറലില് വ്യത്യസ്തത പുലര്‍ത്തുന്നു. ഭാരം കുറച്ച് പെര്‍ഫോമന്‍സിലാണ് സര്‍വൈവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രണ്ടു പേര്‍ക്ക് സഞ്ചരിക്കാവുന്ന വാഹനത്തിന്റെ റൂഫ് ഓപ്പണ്‍ മോഡലാണ്. സര്‍വൈവറിന്റെ വിപണിയെ കുറിച്ച് സൂചനകളൊന്നും തന്നെ ലഭിച്ചിട്ടില്ല. ഫെബ്രുവരിയിലാണ് ദില്ലി ഓട്ടോ ഷോ നടക്കുന്നത്.