
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകിയുടെ എല്ലാ ഡീസല്‍ കാറുകളും അടുത്ത ഏപ്രിലോടുകൂടി പിന്‍വലിക്കും. 2020 ഏപ്രില്‍ ഒന്നുമുതല്‍ ഡീസല്‍ കാറുകള്‍ വില്പന നടത്തില്ലെന്ന് മാരുതി സുസുകി ഇന്ത്യ ചെയര്മാന് ആര്‍സി ഭാര്‍ഗവ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഡീസല്‍ കാറുകള്‍ക്ക് പകരം പെട്രോള്‍, സിഎന്‍ജി മോഡലുകള്‍ തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കളോട് ആവശ്യപ്പെടും. കൂടുതല്‍ സിഎന്‍ജി മോഡലുകള്‍ അവതരിപ്പിക്കും. ഓഫറുകളും ആനുകൂല്യങ്ങളും നല്കി കൂടുതല്‍ ഉപഭോക്താക്കളെ പെട്രോള്‍ സിഎന്‍ജി മോഡലുകളിലേക്ക് അടുപ്പിക്കുമെന്നും മാരുതി സുസുകി അധികൃതര്‍ വ്യക്തമാക്കി.