ഇന്ത്യന്‍ ഓട്ടോ മൊബൈല്‍ മാര്‍ക്കറ്റിലെ ശക്തമായ സാന്നിധ്യമാണ് മാരുതി. പതിറ്റാണ്ടുകളായി ഇന്ത്യക്കാര്‍ വിശ്വസ്തതയോടെ സമീപിക്കുന്ന ബ്രാന്‍ഡ് പുതുതായി ഉദിച്ചുയര്‍ന്ന ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിപണിയിലും തരംഗം സൃഷ്ടിക്കാന്‍ തയ്യാറെടുക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കൃത്യമായ ആസൂത്രണത്തോടെ വാഹന വിപണിയില്‍ ഇടപെടുന്ന മാരുതി സുസുക്കി, വിപുലമായ പ്ലാനാണ് 2022-2023 സാമ്പത്തിക വര്‍ഷത്തേക്ക് തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 2 ദശലക്ഷത്തോളം യൂണിറ്റുകള്‍ നിര്‍മ്മിച്ച കമ്പനി, ഈ സാമ്പത്തിക വര്‍ഷത്തില്‍ ഈ അളവില്‍ വലിയ വര്‍ദ്ധനവ് കൊണ്ട് വരാനാണ് തയ്യാറെടുക്കുന്നത്. കൂടാതെ 2024 ആകുമ്പോഴേക്കും പുതിയ ആറ് ഇ.വി കാര്‍ മോഡലുകളെ അവതരിപ്പിക്കാനായി മാരുതി സുസുക്കി തയ്യാറെടുക്കുന്നുണ്ട്.
ഇതിനൊപ്പം വാഹന കയറ്റുമതിയിലും വിപ്ലവം സൃഷ്ടിക്കാന്‍ മാരുതി സുസുക്കി ഒരുങ്ങുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 2.59 ലക്ഷം യൂണിറ്റാണ് മാരുതി കപ്പല്‍ കയറ്റിവിട്ടത്. ഡിമാന്‍ഡ് വര്‍ധിക്കുന്നതിനാല്‍ 203031 സാമ്പത്തിക വര്‍ഷത്തോടെ കയറ്റുമതി 7.50 ലക്ഷം മുതല്‍ 8 ലക്ഷം യൂണിറ്റ് വരെയാകുമെന്നാണ് പ്രതീക്ഷ. പുതിയ മോഡലുകളും സാങ്കേതികവിദ്യകളും കൊണ്ടുവരുന്നതിനൊപ്പം കാര്‍ബണ്‍ പുറംതള്ളല്‍ കുറക്കാനും ഉല്‍പ്പാദന ശേഷി കൂട്ടാനുമാണ് മാരുതി സുസുക്കി 3.0 പദ്ധതി വഴി കമ്പനി ലക്ഷ്യമിടുന്നത്.
Content Highlights:maruthi suzuki introduce six ev’s in 2024
Comments are closed for this post.