തൃശ്ശൂര്‍: കൊച്ചിയില്‍ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫ് പിടിയില്‍. തൃശൂര്‍ മുണ്ടൂര്‍ വനത്തിനുള്ളിലെ രഹസ്യ കേന്ദ്രത്തില്‍ നിന്നാണ് ഇയാളെ പൊലിസ് പിടികൂടിയത്. ഇവിടെ ഇയാള്‍ ഒളിത്താവളത്തില്‍ കഴിയുന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു.
ഇയാള്‍ക്കെതിരേ മറ്റൊരു യുവതികൂടി പരാതിയുമായി രംഗത്തെത്തിയിരുന്നു.
മാര്‍ട്ടിന് വേണ്ടി വ്യാപകമായ തെരച്ചിലാണ് പൊലീസ് തൃശ്ശൂര്‍, കോഴിക്കോട് ഭാഗങ്ങളില്‍ നടത്തിയിരുന്നത്. ഇതിനിടെയാണ് ഇയാള്‍ പിടിയിലായിരിക്കുന്നത്. നേരത്തെ ഇയാള്‍ക്ക് സഹ്യം ചെയ്ത ചില സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് രഹസ്യവിവരത്തെക്കുറിച്ച് വിവരം ലഭിച്ചത്. മാര്‍ട്ടിന്‍ ഉണ്ടാകാന്‍ ഇടയുണ്ടെന്ന് വിവരം കിട്ടിയ എല്ലാ ഇടങ്ങളിലും പ്രത്യേക അന്വേഷണ സംഘത്തിന്റെ നിര്‍ദേശപ്രകാരമാണ് വ്യാപകതെരച്ചില്‍ നടത്തിയത്. മാര്‍ട്ടിന്റെ വീട്ടിലും പൊലിസ് സംഘം എത്തിയിരുന്നു. കേസ് ഉണ്ടാവുന്നതിന് മുമ്പേ തന്നെ വല്ലപ്പോഴും മാത്രമാണ് മാര്‍ട്ടിന്‍ വീട്ടില്‍ വരാറുള്ളൂവെന്ന് ബന്ധുക്കള്‍ പൊലിസിനോട് പറഞ്ഞിരുന്നത്.
Comments are closed for this post.